ടെ​ല്‍​ക്ക് ഈ വ​ര്‍​ഷം ല​ക്ഷ്യ​മി​ടു​ന്ന​ത് അഞ്ചു കോടിയുടെ ലാ​ഭം: മ​ന്ത്രി

അ​​​ങ്ക​​​മാ​​​ലി: ന​​​ട​​​പ്പു​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ടെ​​​ല്‍​ക്കി​​​നെ അ​​​ഞ്ചു കോ​​​ടി രൂ​​​പ ലാ​​​ഭ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത് ന​​​ട​​​പ്പാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ക​​​മ്പ​​​നി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നി​​​ല​​​വി​​​ല്‍ 8,000 എം​​​വി​​​എ​​​യു​​​ടെ ഓ​​​ര്‍​ഡ​​​റു​​​ക​​​ളാ​​​ണ് ക​​​മ്പ​​​നി​​​ക്കു​​​ള്ള​​​ത്. ഇ​​​തു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍-​​​എ​​​ന്‍​ടി​​​പി​​​സി സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യാ​​​ണ് ടെ​​​ല്‍​ക്ക് പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ സം​​​യു​​​ക്ത സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു പി​​​ന്‍​മാ​​​റു​​​ന്ന പൊ​​​തു​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ടെ​​​ല്‍​ക്കു​​​മാ​​​യു​​​ള്ള സം​​​യു​​​ക്ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് എ​​​ന്‍​ടി​​​പി​​​സി. ഇ​​​ക്കാ​​​ര്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ​​​ര്‍​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ര്‍​ച്ച​​​ക​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ എ​​​ന്‍​ടി​​​പി​​​സി അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്ന് 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ 2.85 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​​ടാ​​​ന്‍ ടെ​​​ല്‍​ക്കി​​​നു ക​​​ഴി​​​ഞ്ഞു. പ്ര​​​വ​​​ര്‍​ത്ത​​​ന മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​മാ​​​ണ് ക​​​മ്പ​​​നി നേ​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​തി​​​സ​​​ന്ധി. ഇ​​​തു മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നു 40 കോ​​​ടി രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗാ​​ര​​ന്‍റി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ച ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന ത​​​സ്തി​​​കക​​​​​​ളി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡ് വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version