മധുരം നൽകി സുചിത്ര; ചെന്നൈയിലെ വീട്ടിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ

മധുരം നൽകി സുചിത്ര; ചെന്നൈയിലെ വീട്ടിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ -movie- Manorama Online
മധുരം നൽകി സുചിത്ര; ചെന്നൈയിലെ വീട്ടിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ
മനോരമ ലേഖിക
Published: May 21 , 2024 07:20 PM IST
Updated: May 21, 2024 07:40 PM IST
1 minute Read
ജന്മദിനാഘോഷത്തിൽ മോഹൻലാൽ (Photo: Facebook/Mohanlal Fans)
ചെന്നൈയിലെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്.
ചന്ദന നിറത്തിലുള്ള ഷർട്ട് ധരിച്ച് ഭാര്യ സുചിത്രയ്ക്കൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായി. മോഹൻലാലിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു പിറന്നാൾ കേക്ക്.
ജന്മദിനാഘോഷത്തിൽ മോഹൻലാൽ (Photo: Facebook/Mohanlal Fans)
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ആരാധകരും സഹ പ്രവർത്തകരും ചേർന്ന് ആഘോഷമാക്കി. രാത്രി കൃത്യം 12 മണിക്കു തന്നെ മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ എത്തി.
മഞ്ജു വാരിയർ, സുരേഷ് ഗോപി, ദിലീപ് ഉൾപ്പടെ നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്. തിരശീലയ്ക്ക് ഉള്ളിലും പുറത്തും മോഹൻലാൽ തനിക്കു തന്ന അനുഗ്രഹീത നിമിഷങ്ങൾക്ക് നന്ദി എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ കുറിച്ചത്.
ജന്മദിനാഘോഷത്തിൽ മോഹൻലാൽ (Photo: Facebook/Mohanlal Fans)
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ‘എമ്പുരാന്‍’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ 360-ാം സിനിമയായ എൽ360യുടെ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ സംവിധായകൻ തരുൺ മൂർത്തിയും പങ്കുവച്ചു.
English Summary:
Actor Mohanlal celebrates his birthday at his home in Chennai with family and friends
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal 6aq6unem2tgeg5dptb3hu2rh7n mo-entertainment-common-malayalammovienews mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link