WORLD

അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച് വിമാനം; പലര്‍ക്കും പരിക്കേറ്റത് സീലിങ്ങില്‍ തലയിടിച്ച്


ബാങ്കോക്ക്: ആടിയുലഞ്ഞ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഞെട്ടിപ്പിക്കുന്നതും അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്നുണ്ട്. ഓക്‌സിജന്‍ മാസ്‌ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിക്കുകയും 30-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000-അടി താഴുകയായിരുന്നു. ഫ്‌ളൈറ്റ്‌റഡാര്‍ 24-ന്റെ റിപ്പോര്‍ട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നു. പിന്നാലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. പെട്ടെന്ന് വിമാനം കുലുങ്ങാന്‍ തുടങ്ങിയെന്നും ചെരിഞ്ഞെന്നും വിമാനത്തിലെ യാത്രക്കാരനായ വിദ്യാര്‍ഥി പറഞ്ഞു. പെട്ടെന്ന് വിമാനം താഴ്ന്നതിനാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ സീലിങ്ങില്‍ ചെന്ന് ഇടിക്കുകയായിരുന്നു.


Source link

Related Articles

Back to top button