CINEMA

എന്റെ സമ്മതമില്ലാതെയാണ് ആ സിനിമ റിലീസിനെത്തിക്കുന്നത്: വെളിപ്പെടുത്തി പായൽ രജ്പുത്

എന്റെ സമ്മതമില്ലാതെയാണ് ആ സിനിമ റിലീസിനെത്തിക്കുന്നത്: വെളിപ്പെടുത്തി പായൽ രജ്പുത് | Payal Rajput Bann

എന്റെ സമ്മതമില്ലാതെയാണ് ആ സിനിമ റിലീസിനെത്തിക്കുന്നത്: വെളിപ്പെടുത്തി പായൽ രജ്പുത്

മനോരമ ലേഖകൻ

Published: May 21 , 2024 03:40 PM IST

Updated: May 21, 2024 03:46 PM IST

1 minute Read

പായൽ രജ്പുത്

തെലുങ്ക് ചിത്രം ‘രക്ഷണ’യുടെ നിർമാതാക്കൾക്കെതിരെ നായിക പായൽ രജ്പുത്. പ്രതിഫല കുടിശിക നൽകാതെയാണ് അണിയറപ്രവർത്തകർ ചിത്രം റിലീസ് ചെയ്യാൻ തയാറെടുക്കുന്നതെന്നും താൻ നേരിടുന്ന അനീതിക്കെതിരെ ഏവരും ശബ്ദമുയർത്തണമെന്നും ആവശ്യപ്പെട്ട് പായൽ രംഗത്തെത്തി. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി നടി ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പ് വൈറലായി. ആർഎക്‌സ് 100 ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന പായലിന്റെ പുതിയ ചിത്രം ‘രക്ഷണ’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ട്രെയിലർ ലോഞ്ച് നടന്നു മിനിറ്റുകൾക്കകമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പായൽ രംഗത്തെത്തിയത്. തന്റെ സമീപകാല വിജയത്തിന്റെ നേട്ടം ലഭിക്കാൻ വേണ്ടിയാണ് ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്യുന്നതെന്നും പായൽ ആരോപിച്ചു.    
പായൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: ‘‘2019-2020ൽ ഞാൻ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ‘രക്ഷണ’ എന്നു പേരിട്ടിരിക്കുന്ന അതിന്റെ പേര് തുടക്കത്തിൽ ‘5 ഡബ്ല്യൂസ്’ എന്നായിരുന്നു. ചിത്രത്തിന്റെ റിലീസ് ചില കാരണങ്ങളാൽ വൈകി. പക്ഷേ ഇപ്പോൾ എനിക്ക് തരാനുള്ള പ്രതിഫലത്തിന്റെ കുടിശ്ശിക തീർക്കാതെയും എന്റെ സമീപകാല വിജയത്തിന്റെ നേട്ടം ലഭിക്കാൻ വേണ്ടിയും എന്റെ സമ്മതമില്ലാതെ സിനിമ റിലീസ് ചെയ്യാൻ തയാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന് ഞാൻ പങ്കെടുക്കണം എന്നും അവർ ആവശ്യപെടുന്നു. എന്നാൽ മുൻ നിശ്ചയിച്ച ചില പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ല എന്ന് എന്റെ ടീം അറിയിച്ചപ്പോൾ എന്നെ തെലുങ്ക് സിനിമയിൽ നിന്നു തന്നെ വിലക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയാണ്.  

ആദ്യം നഷ്ടപരിഹാരത്തോടൊപ്പം കുടിശ്ശിക തീർക്കുകയാണെങ്കിൽ ഈ സിനിമയുടെ ഡിജിറ്റൽ പ്രമോഷൻ ചെയ്യാമെന്ന ധാരണയിൽ എന്റെ ടീം ചർച്ചകൾ നടത്താൻ ശ്രമിച്ചു. എന്നാൽ അവർ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുകയും എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ എന്റെ പേര് ഉപയോഗിക്കുകയും ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.

അടുത്തു നടന്ന ചില മീറ്റിങ്ങുകളിൽ അവർ വളരെ മോശമായ ഭാഷയാണ് എനിക്കു നേരെ ഉപയോഗിച്ചത്. സിനിമ വിതരണത്തിന് എടുക്കണമെങ്കിൽ പായൽ അതിന്റെ സാമ്പത്തിക ബാധ്യത വഹിക്കണമെന്നും അല്ലാത്തപക്ഷം അവർ സിനിമ സ്വീകരിക്കില്ലെന്നു വിതരണക്കാർ പറഞ്ഞെന്നുമാണ് അവർ പറയുന്നത്. അവർ എനിക്ക് തരാനുള്ള പ്രതിഫലം തീർപ്പാക്കാത്തതിനാലും എന്റെ അംഗീകാരമോ സമ്മതമോ ഇല്ലാതെ സിനിമ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതിനാലും ഞാൻ ഇപ്പോൾ നിയമനടപടിക്ക്  ഒരുങ്ങുകയാണ്.’’–പായൽ രജ്പുത് കുറിച്ചു.  

ഹിന്ദി ടെലിവിഷൻ പരമ്പരയായ ‘സപ്നോൻ സേ ഭരേ നൈന’യിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് പായൽ രജ്പുത്. തുടർന്ന് ‘ആർഎക്സ് 100’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള സൈമ അവാർഡ് ലഭിച്ചു.  ‘വെങ്കി മാമ’, ‘ഷാവ നി ഗിർധാരി ലാൽ’, ‘ഹെഡ് ബുഷ്’, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയുടെ ‘മംഗളവാരം’ എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English Summary:
Rakshana Makers Threatened To Ban Me From Telugu Cinema: Payal Rajput

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews 1clh7409aaj6hdvbtpknd93agk f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button