എം.എ. യൂസഫലിയുടെ വീട്ടിൽ രജനികാന്ത്: ഒപ്പം റോൾസ് റോയ്സിൽ യാത്രയും
എം.എ. യൂസഫലിയുടെ വീട്ടിൽ രജനികാന്ത്: ഒപ്പം റോൾസ് റോയ്സിൽ യാത്രയും | Rajinikanth M. A. Yusuff Ali Video
എം.എ. യൂസഫലിയുടെ വീട്ടിൽ രജനികാന്ത്: ഒപ്പം റോൾസ് റോയ്സിൽ യാത്രയും
മനോരമ ലേഖകൻ
Published: May 21 , 2024 04:31 PM IST
1 minute Read
രജനികാന്തും എം.എ. യൂസഫലിയും
പ്രമുഖ വ്യവസായിയായ എം.എ. യൂസഫലിയുടെ വീട്ടിൽ അതിഥിയായി എത്തി സൂപ്പർസ്റ്റാർ രജനികാന്ത്. അബുദാബിയിലെ യൂസഫലിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും താരം സന്ദർശനം നടത്തി.
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
സൂപ്പർ സ്റ്റാറിന്റെ കാർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച് കാണുമ്പോഴുള്ള കൗതുകം ആരാധകർ പങ്കു വച്ചു.
English Summary:
Rajinikanth Graces M. A. Yusuff Ali’s Home
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 2r3ft9rd89ekoo8heks3tue2am mo-entertainment-movie-rajinikanth f3uk329jlig71d4nk9o6qq7b4-list mo-business-mayusuffali
Source link