കൃത്യം 12 മണിക്ക്, മോഹൻലാലിന് പിറന്നാൾ മുത്തമേകി മമ്മൂട്ടി
കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാൾ മുത്തമേകി മമ്മൂട്ടി | Mammootty Mohanlal
കൃത്യം 12 മണിക്ക്, മോഹൻലാലിന് പിറന്നാൾ മുത്തമേകി മമ്മൂട്ടി
മനോരമ ലേഖകൻ
Published: May 21 , 2024 12:06 PM IST
1 minute Read
മോഹൻലാലും മമ്മൂട്ടിയും
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ആരാധകരും സഹ പ്രവർത്തകരും ചേർന്ന് ആഘോഷമാക്കുമ്പോൾ പ്രിയ സുഹൃത്തിനു ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്കു തന്നെ മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരുന്നു.
മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊണ്ടാണ് മമ്മൂട്ടി എത്തിയത്. ചിത്രം പങ്കുവച്ചതോടെ താരരാജാവിന് പിറന്നാൾ ആശംസകളുമായി ആരാധകരും എത്തികഴിഞ്ഞു. ‘നൻപൻ ഡാ’ എന്നാണ് ചിത്രം കണ്ട് ആരാധകരുടെ കമന്റുകൾ.
മമ്മൂട്ടിക്കു മോഹൻലാൽ സ്വന്തം സഹോദരന്മാരിൽ ഒരാൾ തന്നെയാണ്. മമ്മൂട്ടിയുടെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരും പങ്കിടുന്ന സാഹോദര്യം മമ്മൂട്ടിയുടെ പിറന്നാൾ ആശംസയിലും കാണാമായിരുന്നു
English Summary:
Mammootty’s Heartwarming Midnight Birthday Wish for Mohanlal
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 4ce6tlmgg2ickp1eqibclia19s mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link