CINEMA

ഇതാ ഖുറേഷി അബ്രാം; പിറന്നാൾ ദിനത്തിൽ എമ്പുരാൻ ഫസ്റ്റ്ലുക്ക്

ഇതാ ഖുറേഷി അബ്രാം; പിറന്നാൾ ദിനത്തിൽ എമ്പുരാൻ ഫസ്റ്റ്ലുക്ക് | Empuraan Movie First Look

ഇതാ ഖുറേഷി അബ്രാം; പിറന്നാൾ ദിനത്തിൽ എമ്പുരാൻ ഫസ്റ്റ്ലുക്ക്

മനോരമ ലേഖകൻ

Published: May 21 , 2024 09:11 AM IST

1 minute Read

പോസ്റ്റർ

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പിൽ നടന്നുവരുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെയാണ് ഖുറേഷിയുടെ വരവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുക.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. 150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച് ബജറ്റെങ്കിലും അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്. 

മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങൾ.
മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ലൂസിഫര്‍ എന്ന ആദ്യഭാഗം ഉണ്ടാക്കിയ തരംഗം തന്നെയാണ് അതിന് മുഖ്യകാരണം. പതിവ് മാസ് സിനിമകളില്‍ നിന്നും വിപരീതമായി ഒരു പുതിയ ഭാവമായിരുന്നു ലൂസിഫറിനുണ്ടായിരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ലൂസിഫര്‍. 

English Summary:
Empuraan Movie First Look Poster Out

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 2lp43hcvi2ubbpj9e19qroarp1 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-empuraan


Source link

Related Articles

Back to top button