ഈ 5 കമ്പനികളുടെ ഓഹരി ഉണ്ടെങ്കിൽ ഒരു ‘യുദ്ധ’വും പേടിക്കേണ്ട; വിപണിയിൽ എതിരാളികളില്ലാതെ പ്രതിരോധ ഓഹരികൾ

ഈ 5 കമ്പനികളുടെ ഓഹരി ഉണ്ടെങ്കിൽ ഒരു ‘യുദ്ധ’വും പേടിക്കേണ്ട- Defence Stocks | BSE NSE | Manorama Premium Business
ഈ 5 കമ്പനികളുടെ ഓഹരി ഉണ്ടെങ്കിൽ ഒരു ‘യുദ്ധ’വും പേടിക്കേണ്ട- Defence Stocks | BSE NSE | Manorama Premium Business
ഈ 5 കമ്പനികളുടെ ഓഹരി ഉണ്ടെങ്കിൽ ഒരു ‘യുദ്ധ’വും പേടിക്കേണ്ട; വിപണിയിൽ എതിരാളികളില്ലാതെ പ്രതിരോധ ഓഹരികൾ
ഡി. അരുൺകുമാർ
Published: May 21 , 2024 08:07 AM IST
2 minute Read
പ്രതിരോധ മേഖലയിലെ ‘പഞ്ചരത്ന’ങ്ങളാണ് ഈ കമ്പനികൾ എന്നുതന്നെ പറയാം. എന്തുകൊണ്ടാണ് ഈ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ ശ്രമിക്കുന്നത്? കാരണങ്ങൾ ഏറെയുണ്ട്.
പ്രതിരോധ മേഖലയിലെ ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
ദീപാവലിയോടനുബന്ധിച്ച് കാർഗിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023–24 ബജറ്റിൽ 5.94 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യയുടെ പ്രതിരോധ ബജറ്റ് (Photo by PIB / AFP)
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മുൻപെങ്ങുമില്ലാത്ത വിധം കുതിച്ചുയർന്ന വർഷമായാണ് 2023 കടന്നു പോയത്. ‘പ്രതിരോധ’ത്തിന് ഇന്ത്യയെ കൂട്ടുപിടിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നു. അതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ശക്തമാണ്. വിപണിയിൽ അടുത്ത കാലത്ത് കുതിച്ചു കയറിയ ഓഹരികളിൽ വലിയ പങ്കും പ്രതിരോധ മേഖലയിൽ നിന്നുള്ളവയാണ്. അതിനാൽ തന്നെ ഓഹരിയിൽ ദീർഘകാലത്തേക്കു നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കു പരിഗണിക്കാവുന്നവയാണ് പ്രതിരോധമേഖലയിലെ ഓഹരികൾ. രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് കൂടിവരുന്നതിനാൽ പ്രതിരോധ മേഖലയിലെ കമ്പനികൾക്ക് അതിന്റെ നേട്ടം ലഭിക്കും. ആ നേട്ടം ഈ മേഖലയിലെ ഓഹരികളിൽ നിക്ഷേപിക്കുന്നയാൾക്കും ലഭിക്കും. ദീർഘകാല കാഴ്ചപ്പാടോടെയാകണം നിക്ഷേപം എന്നു മാത്രം.
പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മിക്കവയും ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന രീതിയിലേക്കുള്ള മാറ്റം പ്രകടമാണ്. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഇത്തരം കൂടുതൽ ഉൽപന്നങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കുമ്പോൾ പ്രതിരോധമേഖലയിലെ ഇന്ത്യൻ കമ്പനികൾക്കാണ് അതു നേട്ടമാകുന്നത്. ഓഹരിവിലയിലും അതിന്റെ
sampadyam-stock-exchange 2a5ugvpicb43jl5o3pk9s36b5m-list mo-premium-news-premium mo-defense-ministry-of-defence 55e361ik0domnd8v4brus0sm25-list sampadyam-indian-stock-market 204adpt037n9uhb3b9mqek91e9 mo-news-common-mm-premium mo-premium-sampadyampremium mo-business-indian-stock-market
Source link