പ്രചണ്ഡ വിശ്വാസവോട്ട് നേടി

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. 2022 ഡിസംബറിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നാലാം തവണയാണ് പ്രചണ്ഡ വിശ്വാസവോട്ട് തേടുന്നത്. പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) നേതാവായ പ്രചണ്ഡയ്ക്ക് 157 വോട്ട് ലഭിച്ചു. 275 അംഗ സഭയിലെ 158 പേരാണു വോട്ടെടുപ്പിൽ പങ്കെടുത്തത്. 138 പേരുടെ പിന്തുണയാണു വേണ്ടിയിരുന്നത്. മാർച്ച് 13നാണ് പ്രചണ്ഡ ഇതിനു മുന്പ് വിശ്വാസവോട്ട് തേടിയത്.
Source link