റയലിനു സമനില, രണ്ടാം സ്ഥാനം ഉറപ്പിച്ച് ബാഴ്സ
വിയ്യാറയൽ: ലാ ലിഗ ഫുട്ബോളിൽ ചാന്പ്യന്മാരായ റയൽ മാഡ്രിഡിനെ വിയ്യാറയൽ 4-4നു സമനിലയിൽ തളച്ചു. 17 മിനിറ്റിനിടെ നാലു ഗോൾ നേടിയ അലക്സാണ്ടർ സോർലത്താണ് വിയ്യാറയലിനു സമനില നല്കിയത്. 39, 48, 52, 56 മിനിറ്റുകളിലാണു സോർലത്തിന്റെ ഗോളുകൾ. ഇതോടെ നോർവീജിയൻ താരം ലാ ലിഗയിലെ ടോപ് സ്കോററായി. ഇതുവരെ 23 ഗോളുകൾ നേടി. ആദ്യപകുതിയിൽ നാലു ഗോളടിച്ച് റയൽ മുന്നിലെത്തി. അർദ ഗുലർ ഇരട്ട ഗോൾ നേടി (14’, 45+2’), ഹൊസേലു (30’), ലൂകാസ് വാസ്ക്വസ് (40’) എന്നിവരാണു മറ്റ് ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 3-0ന് റയോ വയ്യക്കാനോയെ തോൽപ്പിച്ച് രണ്ടാം സ്ഥാനം ഉറപ്പാക്കി. പെദ്രി രണ്ടു ഗോൾ (72’, 75) നേടിയപ്പോൾ റോബർട്ട് ലെവൻഡോവ്സ്കി (3’) ഒരു ഗോളും നേടി. മൂന്നാം സ്ഥാനക്കാരായ ജിറോണ 3-1ന് വലൻസിയയെ പരാജയപ്പെടുത്തി. റൗൾ ഗ്രാസിയയുടെ ഇരട്ടഗോളിൽ ഒസാസുന 4-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. 2009നുശേഷം അത്ലറ്റിക്കോയ്ക്കെതിരേ ഒസാസുന നേടുന്ന ജയമാണ്. ലീഗ് സീസണിൽ രണ്ടാം തവണയാണ് അത്ലറ്റിക്കോ സ്വന്തം കളത്തിൽ തോൽക്കുന്നത്.
Source link