WORLD

റെയ്‌സിയുടെ മരണം: രണ്ട് ഹെലിക്കോപ്റ്ററുകള്‍ തിരിച്ചെത്തി, എന്തുകൊണ്ട് ഒന്നുമാത്രം തകര്‍ന്നു ?


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് ഇടയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹെലിക്കോപ്റ്ററിനെ പറ്റിയുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇബ്രാഹിം റെയ്‌സി യു.എസ് നിര്‍മിത ബെല്‍-212 ഹെലിക്കോപ്റ്ററിലാണ് സഞ്ചരിച്ചിരുന്നത്. ഹെലിക്കോപ്റ്ററിന് മോശം കാലാവസ്ഥയും മൂടല്‍ മഞ്ഞും മൂലം അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഹെലിക്കോപ്റ്ററിന്റെ പഴക്കവും യന്ത്രഭാഗങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പലരും വിലയിരുത്തുന്നത്. റെയ്‌സിന്റെ ഹെലിക്കോപ്റ്ററിനൊപ്പം സഞ്ചരിച്ച മറ്റ് ഹെലിക്കോപ്റ്ററുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയത് ബെല്‍-212 മോഡല്‍ ഹെലിക്കോപ്റ്ററിന്റെ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി.


Source link

Related Articles

Back to top button