നെതന്യാഹുവിനും ഹമാസ് നേതാക്കള്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് പരിഗണിച്ച് ഐസിസി


ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിലും തുടര്‍ന്നുള്ള ഗാസയിലെ യുദ്ധത്തിലും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഹമാസ് നേതാവ് യഹിയ സിന്‍വാറിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് പരിഗണിക്കുന്നു.ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മറ്റു ഉന്നത ഹമാസ് നേതാക്കള്‍ക്കും ഐസിസി അറസ്റ്റ് വാറണ്ട് പരിഗണിക്കുന്നുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ പറഞ്ഞു.


Source link

Exit mobile version