ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാർ
ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാർ | Akshay Kumar Vote
ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാർ
മനോരമ ലേഖകൻ
Published: May 20 , 2024 02:49 PM IST
1 minute Read
അക്ഷയ് കുമാർ
ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനു ശേഷമുള്ള തന്റെ ആദ്യ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ മുംബൈയിലെ പോളിങ് ബൂത്തില്‍ ആണ് രാവിലെ ഏഴ് മണിയോടെ അക്ഷയ് കുമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ‘‘എന്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ വോട്ട് ചെയ്തത്.’’– വോട്ട് വിരൽ ഉയർത്തിക്കാട്ടി അക്ഷയ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അക്ഷയ് കുമാറിന് പുറമെ നടി ജാൻവി കപൂർ, രാജ്കുമാർ റാവു, ഫർഹാൻ അക്തർ സോയ അക്തർ തുടങ്ങി നിരവധി താരങ്ങൾ രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
‘‘എന്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് മനസ്സിൽ കണ്ടാണ് ഞാൻ വോട്ട് ചെയ്തത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും വോട്ട് ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഉയർന്ന ഒരു വോട്ടിംഗ് ശതമാനം ഞാൻ പ്രതീക്ഷിക്കുന്നു.” വോട്ട് ചെയ്തതിന് ശേഷം മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടി അക്ഷയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
2023 ഓഗസ്റ്റിൽ ഇന്ത്യൻ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യമായാണ് അക്ഷയ് കുമാർ വോട്ട് രേഖപ്പെടുത്തിയത്. 2011 ൽ തന്റെ 44 ാം വയസ്സിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. സാംസ്കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു.
12 വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്.സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്താണ് അക്ഷയ് കുമാർ കാനഡയ്ക്കു പോകുന്നതും കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതും. കഴിഞ്ഞ വർഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ കാരണം നടപടികൾ നീണ്ടുപോകുകയായിരുന്നു.
“ഇന്ത്യയാണ് എനിക്ക് എല്ലാം ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നൽകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ആളുകൾ ഒന്നും അറിയാതെ കാര്യങ്ങൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നുന്നു” എന്നാണ് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിച്ചതിനു ശേഷം അക്ഷയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
English Summary:
Akshay Kumar’s first vote after getting Indian citizenship
7rmhshc601rd4u1rlqhkve1umi-list tkgmmldgtlfdq704g69h9toe3 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-akshay-kumar mo-entertainment-common-bollywood mo-entertainment-common-bollywoodnews
Source link