അനുരാഗ്യ കശ്യപ് ചിത്രത്തിലൂടെ ജോജു ജോർജ് ബോളിവുഡിൽ | Joju George Bollywood
അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ജോജു ജോർജ് ബോളിവുഡിൽ
മനോരമ ലേഖകൻ
Published: May 20 , 2024 03:22 PM IST
1 minute Read
ജോജു ജോർജ്, അനുരാഗ് കശ്യപ്
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനമുറപ്പിച്ച ജോജു ജോർജ് ബോളിവുഡിലേക്ക്. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്പിന്റെ സിനിമയിലൂടെയാണ് ജോജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ബോബി ഡിയോൾ, സന്യ മൽഹോത്ര, സബ ആസാദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
സിനിമയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമയിൽ പ്രധാന വേഷത്തിൽ തന്നെയാകും ജോജു എത്തുക.
മലയാളത്തിലും തമിഴിലുമായി വമ്പൻ സിനിമകളാണ് ജോജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ‘പണി’യുടെ റിലീസ് ഉടൻ ഉണ്ടാകും. ജോജുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും, സൂര്യ നായകനായ കാർത്തിക് സുബ്ബരാജ് ചിത്രത്തിനും ശേഷമായിരിക്കും പണിയുടെ റിലീസ്. കമൽഹാസൻ–മണിരത്നം ചിത്രം ‘തഗ്‌ലൈഫ്’ ആണ് താരത്തിന്റെ മറ്റൊരു വമ്പൻ പ്രോജക്ട്.
English Summary:
Joju George to make his bollywood debut with anurag kashyap
7rmhshc601rd4u1rlqhkve1umi-list 4nus4mo2a8cd2eqebva4jg8vth mo-entertainment-movie-anuragkashyap f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-jojugeorge mo-entertainment-common-bollywood mo-entertainment-common-bollywoodnews
Source link