ഞാൻ പെരിയാറിസ്റ്റ്, മോദിയാകാനില്ല: സത്യരാജ് | Sathyaraj Modi
ഞാൻ പെരിയാറിസ്റ്റ്, മോദിയാകാനില്ല: സത്യരാജ്
മനോരമ ലേഖകൻ
Published: May 20 , 2024 04:10 PM IST
1 minute Read
സത്യരാജ്, നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടൻ സത്യരാജ്. ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും തനിക്ക് എങ്ങനെ ഇത്തമൊരു വേഷം ചെയ്യാന്‍ സാധിക്കുമെന്നും സത്യരാജ് പ്രതികരിച്ചു.
മോദിയായി സത്യരാജ് അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ സിനിമാ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. രാഷ്ട്രീയ പ്രമുഖരടക്കം വിഷയത്തിൽ സത്യരാജിനെ വിമർശിച്ചതെത്തിയതോടെയാണ് വിശദീകരണവുമായി താരം തന്നെ നേരിട്ടു വന്നത്.
‘‘മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്‍റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്‍റെ അളവ് എടുക്കാതെ എങ്ങനെ എന്‍റെ പ്രതിമ നിര്‍മിക്കും എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും.’’ സത്യരാജ് പറഞ്ഞു.
2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു. അതേസമയം പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി ബയോപ്പിക്കുകൾ ബോളിവുഡിൽ റിലീസ് ചെയ്തിട്ടുണ്ട്. 2019ൽ വിവേക് ഒബ്‌റോയിയെ നായകനാക്കി ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ റിലീസ് ചെയ്തിരുന്നു.
English Summary:
Sathyaraj’s Stand on Modi Biopic
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 3lsf7uufild7ncdngj44p60noo mo-entertainment-movie-sathyaraj f3uk329jlig71d4nk9o6qq7b4-list
Source link