ഇബ്രാഹിം റെയ്സിയുടെ മരണം: അപകടസ്ഥലം കണ്ടെത്തിയത് ‘അകിൻച്’; നിർണായകനീക്കം നടത്തി തുർക്കി ഡ്രോൺ


ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റ‍ർ മലയിടുക്കിൽ തട്ടി തർന്നുവീണതാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകീട്ടോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും റെയ്സിയുടെ മരണവാർത്ത സ്ഥിരീകരിച്ചത് തിങ്കളാഴ്ച രാവിലെയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചതോടെ രക്ഷാപ്രവർത്തകസംഘത്തിന് അപകടസ്ഥലത്തേക്കെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. അപകടസ്ഥലം എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ പോലും സാധിക്കാതിരുന്ന സാഹചര്യത്തിലാണ് തുർക്കി സൈന്യത്തിന്റെ ഹൈ ആൾറ്റിറ്റ്യൂഡ് ആളില്ലാവിമാനമായ ‘ബെയ്​രക്തർ അകിൻച്’ നിർണായകമായ കണ്ടെത്തൽ നടത്തിയത്.


Source link

Exit mobile version