ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ

ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ | Indian 2 Release Date

ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ

മനോരമ ലേഖകൻ

Published: May 20 , 2024 04:34 PM IST

1 minute Read

പോസ്റ്റർ

കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തിയതി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. മേയ് 22-ന് ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങുമെന്നും ശങ്കർ അറിയിച്ചു. ‘ഇന്ത്യൻ 2’ റിലീസായി ആറ് മാസത്തിന് ശേഷം ‘ഇന്ത്യൻ 3’ റിലീസാകുമെന്നും റിപ്പോർട്ടുകളുണ്ട്.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 

200 കോടിയാണ് പുതിയ സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക. എസ്.ജെ. സൂര്യ, രാകുൽപ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു.

English Summary:
Indian 2 Release Date Announced

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-sshankar f3uk329jlig71d4nk9o6qq7b4-list 6u0nv5aiftk951intgu710tu3s mo-entertainment-movie-kamalhaasan


Source link
Exit mobile version