നിറവയറില്‍ വോട്ട് ചെയ്യാനെത്തി ദീപിക; കരുതലോടെ ചേർത്തുപിടിച്ച് രൺബീർ

നിറവയറില്‍ വോട്ട് ചെയ്യാനെത്തി ദീപിക; കരുതലോടെ ചേർത്തുപിടിച്ച് രൺബീർ | Deepika Padukone Baby Bump

നിറവയറില്‍ വോട്ട് ചെയ്യാനെത്തി ദീപിക; കരുതലോടെ ചേർത്തുപിടിച്ച് രൺബീർ

മനോരമ ലേഖകൻ

Published: May 20 , 2024 01:51 PM IST

1 minute Read

ദീപിക പദുക്കോണും രൺവീർ സിങും

നിറവയറിൽ വോട്ട് ചെയ്യാനെത്തിയ നടി ദീപിക പദുക്കോണിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ് മുംബൈയിൽ താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ദീപികയെ വാഹനത്തിൽ നിന്നും സുരക്ഷിതമായി ഇറക്കിയ ശേഷം കരുതലോടെ കൊണ്ടുപോകുന്ന രൺബീറിനെ വിഡിയോയിൽ കാണാം.

താരത്തിനിപ്പോൾ അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് പ്രസവ വാർത്ത ആരാധകരുമായി പങ്കുവച്ചുകൊണ്ട് രൺബീറും ദീപികയും വെളിപ്പെടുത്തിയിരുന്നു.

നേരത്തെ വാടക ഗർഭധാരണത്തിലൂടെയാണ് ദീപികയും രൺബീറും കുഞ്ഞിനെ സ്വീകരിക്കുന്നതെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടുകളെ വെറും ഊഹാപോഹങ്ങളാണെന്നും ദയവുചെയ്ത് കെട്ടുകഥകൾ പ്രചരിക്കുന്നതെന്നും ദീപികയുടെയും രൺവീറിന്റെയും ആരാധകർ വ്യക്തമാക്കിയിരുന്നു.

2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു രൺവീറിന്റെയും ദീപികയുടെയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്. 

രണ്ട് വര്‍ഷത്തിന്‌ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.

English Summary:
Deepika Padukone finally spotted with baby bump

7rmhshc601rd4u1rlqhkve1umi-list 4sb1u8ikd5d6bfsokspp2gkl1m mo-entertainment-movie-deepikapadukone f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywood mo-entertainment-movie-ranveersingh mo-entertainment-common-bollywoodnews


Source link
Exit mobile version