പ്രസിഡന്റ് അപ്രതീക്ഷിതമായി മരിച്ചാല്‍ എന്തുചെയ്യും? ഇറാന്‍ ഭരണഘടന പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ


ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, ഈ സാഹചര്യത്തെ രാജ്യം എങ്ങനെ നേരിടണമെന്ന് ഇറാന്റെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്.ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകളാണ് പദവിയിലിരിക്കെ പ്രസിഡന്റ് മരിച്ചാല്‍ എന്തുചെയ്യണമെന്ന് വിശദീകരിക്കുന്നത്. പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയാണ് ആദ്യ നടപടിക്രമം. രാജ്യത്തെ ഏതുകാര്യത്തിന്റേയും അവസാനവാക്ക് പരമോന്നത നേതാവിന്റേതാണ്.


Source link

Exit mobile version