‘വിടുവായത്തരം പറയല്ലെന്ന് കമന്റ്’: ദേവനന്ദയ്ക്കായി തിരിച്ചടിച്ച് ആരാധകൻ

‘വിടുവായത്തരം പറയല്ലെന്ന് കമന്റ്’: ദേവനന്ദയ്ക്കായി തിരിച്ചടിച്ച് ആരാധകൻ | Devanandha Actress
‘വിടുവായത്തരം പറയല്ലെന്ന് കമന്റ്’: ദേവനന്ദയ്ക്കായി തിരിച്ചടിച്ച് ആരാധകൻ
മനോരമ ലേഖകൻ
Published: May 20 , 2024 12:18 PM IST
1 minute Read
പുതിയ തലമുറയിലെ കുട്ടികൾ ഒരുപാടു മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നിൽക്കുന്നവരല്ലെന്നുമുളള ബാലതാരം ദേവാനന്ദയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കുട്ടി ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു, ഇതു കുറച്ച് കൂടിപ്പോയി എന്നിങ്ങനെയായിരുന്നു ദേവനന്ദയ്ക്കെതിരെയുള്ള വിമർശനങ്ങൾ. ദേവനന്ദയെ പിന്തുണച്ചും ഒരുപാടു പേരെത്തുകയുണ്ടായി. ഇപ്പോഴിതാ തനിക്കു പിന്തുണയുമായി വന്ന ആരാധകന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ഈ കുട്ടിത്താരം.
ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, ‘‘വലിയ വായിൽ വിടുവായത്തരം പറയല്ലേ കൊച്ചെ’’ എന്ന കമന്റുമായി ഒരാൾ എത്തിയിരുന്നു. ദേവനന്ദ ഇപ്പോഴുള്ള പല താരങ്ങളെക്കാളും ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നായിരുന്നു ഈ വിമര്‍ശന കമന്റിന് ഒരാൾ മറുപടി നൽകിയത്. തന്നെ പിന്തുണച്ചയാൾക്ക് ലവ് ഇമോജി നൽകിയാണ് തന്റെ സ്നേഹം കുട്ടി അറിയിച്ചത്.
‘‘ഇപ്പോൾ ഈ ജനറേഷനിലുള്ള എന്റെ പ്രായത്തിലുള്ള കുട്ടികളാരും തന്നെ നിങ്ങൾ വിചാരിക്കുന്നതുപോലെ ഭയങ്കര ഓവർ ക്യൂട്ട്‌നെസ് ആയി യൂണികോൺ ഒക്കെ കണ്ടുനിൽക്കുന്ന ആൾക്കാരല്ല. ഞങ്ങൾ കുറച്ചു കൂടി അപ്ഡേറ്റഡ് ആണ്. കാലം മാറി.’’ –ഇതായിരുന്നു ദേവനന്ദയുടെ വൈറലായ വാക്കുകൾ. വിഡിയോ ചർച്ചയായതോടെ ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കു നേരെയും വിമർശനമുണ്ടായി. അത്തരത്തിലൊരു കമന്റിനാണ് ദേവനന്ദയെ പിന്തുണച്ചൊരാൾ കൃത്യമായ നിലപാടുമായി രംഗത്തെത്തിയത്.
‘‘ദേവനന്ദ മലയാളം സിനിമയിലെ മുതിർന്ന താരങ്ങളേക്കാൾ വിവേകത്തോടെയാണ് സംസാരിക്കുന്നത്. യഥാർത്ഥത്തിൽ മാളൂട്ടി പോലെയുള്ള സിനിമകൾ ഇറങ്ങിയ കാലത്തേക്കാൾ ഇന്നത്തെ കുട്ടികളിൽ ക്യൂട്ട്നെസ് കുറവാണ്. ഇന്നത്തെ തലമുറ അവരുടെ ചിന്തകളിലും പെരുമാറ്റത്തിലും വളരെ അപ്ഡേറ്റഡ് ആയിട്ടാണ് മുന്നോട്ട് പോകുന്നത്. അത് ഇന്ന് കാണുന്ന മിക്ക റീലുകളിലും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. ക്യൂട്ട്‌നെസ് അമിതമായി വാരി വിതറുന്നത് വൃത്തികേട് തന്നെയാണ്.’’ ഇതാണ് ദേവന്ദയെ പിന്തുണച്ചുകൊണ്ട് ഒരാൾ നൽകിയ മറുപടി.
തൊട്ടപ്പൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ബാലതാരമാണ് ദേവനന്ദ. തുടർന്ന് മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. മാളികപ്പുറം എന്ന സിനിമയിലെ ദേവനന്ദയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അരൺമനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. മണിയൻ പിള്ള രാജു നിർമിച്ച ‘ഗു’ എന്ന ഹൊറർ ചിത്രമാണ് ദേവനന്ദയുടെ പുതിയ റിലീസ്.
English Summary:
Devanandha Thanks Fans Amidst Social Media Debate
3mou0bbnr2fkqer88ip0gpvljd 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-devanandha mo-entertainment-titles0-malikappuram
Source link