WORLD
ഹെലികോപ്റ്റര്‍ തകര്‍ന്നനിലയില്‍; ആരും ജീവനോടെയുണ്ടാകാൻ ഇടയില്ലെന്ന് ഇറാൻ മാധ്യമങ്ങൾ
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരില്‍ ആരും ജീവനോടെയുണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.നേരത്തെ, തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. ഇതിന് പിന്നാലെ അവശിഷ്ടങ്ങൾ കണ്ടെത്തിയ റിപ്പോർട്ടുകൾ കൂടെ പുറത്തുവന്നതോടെ ആശങ്കയിലാണ് ഇറാൻ ജനത. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കുന്നുണ്ട്.
Source link