‘പൃഥ്വി ഷോ’; ഹൗസ്ഫുൾ ഷോയിൽ റെക്കോർഡ്; ആഗോള കലക്‌ഷൻ 42 കോടി

‘പൃഥ്വി ഷോ’; ഹൗസ്ഫുൾ ഷോയിൽ റെക്കോർഡ്; ആഗോള കലക്‌ഷൻ 42 കോടി | Guruvayoor Ambalanadayil Collection

‘പൃഥ്വി ഷോ’; ഹൗസ്ഫുൾ ഷോയിൽ റെക്കോർഡ്; ആഗോള കലക്‌ഷൻ 42 കോടി

മനോരമ ലേഖകൻ

Published: May 20 , 2024 09:49 AM IST

1 minute Read

പോസ്റ്റർ

മലയാള സിനിമാ ഇൻഡസ്ട്രിയിൽ വീണ്ടുമൊരു സൂപ്പർഹിറ്റുകൂടി. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ‘ഗുരുവായൂരമ്പല നടയില്‍’ ആഗോള തലത്തിൽ നേടിയത് 42 കോടിയാണ്. കേരളത്തിൽ നിന്നു മാത്രം നാല് ദിവസംകൊണ്ട് വാരിയത് 20 കോടി. ഞായറാഴ്ച മാത്രം ചിത്രത്തിനു ലഭിച്ചത് ആറുകോടിക്കു മുകളിലാണ്.

സമീപകാലത്ത് മികച്ച പ്രി റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കലക്‌ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുന്നു. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്‍ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ല്‍ ഏറെ ഹൗസ്‍ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. 

പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു., ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ‘കുഞ്ഞിരാമായണ’ത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്.

English Summary:
Guruvayoor Ambalanadayil Collection Report

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-basil-joseph mo-entertainment-common-malayalammovienews mo-entertainment-movie-prithvirajsukumaran 4ootnde1lq1m34g7r0homchn3q f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version