SPORTS
റോമിൽ ഷ്യാങ്ടെക്

റോം: റോം ഓപ്പണ്‍ ടെന്നീസ് കിരീടം ലോക ഒന്നാം നന്പർ വനിതാ താരം ഇഗാ ഷ്യാങ്ടെക്കിന്. ഫൈനലിൽ അരീന സാബലെങ്കയെ 6-2, 6-3ന് തോൽപ്പിച്ചു. മൂന്നാം തവണയാണ് ഷ്യാങ്ടെക് റോം ഓപ്പണ്‍ ചാന്പ്യനാകുന്നത്. ഈ വർഷം ലോക ഒന്നാം നന്പർ നേടുന്ന 36-ാമത്തെ ജയമാണ്. 2013ൽ സെറീന വില്യംസിനു ശേഷം ഒരു സീസണിൽത്തന്നെ മാഡ്രിഡ്, റോം ഓപ്പണുകൾ നേടുന്ന ആദ്യത്തെ വനിതയാണു ഷ്യാങ്ടെക്.
Source link