ഗാസയിൽ ആക്രമണം; 27 പേർ കൊല്ലപ്പെട്ടു


ക​​​​യ്റോ: ​​​​സെ​​​​ൻ​​​​ട്ര​​​​ൽ ഗാ​​​​സ​​​​യി​​​​ലെ അ​​​​ൽ നു​​​​സെ​​​​യ്റെ​​​​ത്ത് അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​ന്പി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 27 പ​​​​ല​​​​സ്തീ​​​​നിക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ക്യാ​​​​ന്പി​​​​ലെ ഹ​​​​സ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ വ​​​​സ​​​​തി ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നി​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ ഒ​​​​ട്ടേ​​​​റെ കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​സ്രേ​​​​ലി ആ​​​​ർ​​​​മി അ​​​​റി​​​​യി​​​​ച്ചു. വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ജ​​​​ബ​​​​ലി​​​​യ ക്യാ​​​​ന്പി​​​​ലും തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ റാ​​​​ഫ​​​​യി​​​​ലും ഉ​​​​ഗ്ര​​​​പോ​​​​രാ​​​​ട്ടം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാണ് റി​​​​പ്പോ​​​​ർ​​​​ട്ട്. റാ​​​​ഫ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ രാ​​​​ത്രി ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. ഗാ​​​സ​​​യി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ എ​​​ണ്ണം 35,386 ആ​​​ണ്.


Source link

Exit mobile version