ഗാസയിൽ ആക്രമണം; 27 പേർ കൊല്ലപ്പെട്ടു
കയ്റോ: സെൻട്രൽ ഗാസയിലെ അൽ നുസെയ്റെത്ത് അഭയാർഥി ക്യാന്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 പലസ്തീനികൾ കൊല്ലപ്പെട്ടു. ക്യാന്പിലെ ഹസൻ കുടുംബത്തിന്റെ വസതി ലക്ഷ്യമിട്ട് ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ ഒട്ടേറെ കുട്ടികളും ഉൾപ്പെടുന്നു. റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രേലി ആർമി അറിയിച്ചു. വടക്കൻ ഗാസയിൽ ജബലിയ ക്യാന്പിലും തെക്കൻ ഗാസയിൽ റാഫയിലും ഉഗ്രപോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ട്. റാഫയിൽ കഴിഞ്ഞ രാത്രി ഷെല്ലാക്രമണമുണ്ടായി. ഗാസയിലെ ഇസ്രേലി ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 35,386 ആണ്.
Source link