ഓഹരി സൂചികകളിൽ ശുഭസൂചന

യുഎസ്-യൂറോപ്യൻ കേന്ദ്രബാങ്കുകൾ പലിശനിരക്ക് പുതുക്കാതെ പ്രതിസന്ധിയെ മറികടക്കാനുള്ള തയാറെടുപ്പിലെന്ന ഫെഡ് റിസർവ് മേധാവിയുടെ വെളിപ്പെടുത്തൽ ആഗോള ഓഹരി സൂചികകളിൽ ബുൾ റാലിക്കു വഴിതെളിക്കാം. ഡൗ ജോണ്‍സ് സൂചിക ചരിത്രത്തിൽ ആദ്യമായി വാരാന്ത്യം 40,000 പോയിന്റിലേക്കു പ്രവേശിച്ചതു ശുഭസൂചനയായി വിലയിരുത്താം. ഇന്ത്യൻ ഓഹരി സൂചികകൾ രണ്ടു ശതമാനം പ്രതിവാരമികവ് കാഴ്ചവച്ച ആവേശത്തിലാണ്. മാസാരംഭം മുതൽ കരടിക്കൂട്ടം വിപണി നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ കനത്ത വില്പനയുമായി രംഗത്തുണ്ടായിരുന്നങ്കിലും, ആഭ്യന്തര മ്യുച്വൽ ഫണ്ടുകളുടെ സജീവസാന്നിധ്യം മുൻനിര സൂചികയ്ക്കു കരുത്തായി. അടിയൊഴുക്ക് ശക്തം ബോംബെ സെൻസെക്സ് 1341 പോയിന്റും നിഫ്റ്റി സൂചിക 446 പോയിന്റും ഉയർന്നു. ബാങ്ക് നിഫ്റ്റിയിലും ഉണർവ് ദൃശ്യമായി. മുൻനിര സൂചികകൾ മുന്നു മാസത്തിനിടയിലെ എറ്റവും മികച്ച പ്രതിവാരനേട്ടത്തിലാണ്. നിഫ്റ്റി ഫ്യൂച്ചറിലെ ലോംഗ് പൊസിഷനുകളിലുണ്ടായ മാറ്റമാണ് ഇന്ത്യൻ മാർക്കറ്റിന്റെ അടിയൊഴുക്കിൽ നിർണായക സ്വാധീനം ചെലുത്തിയത്. തെരഞ്ഞെടുപ്പിനിടയിലെ അനിശ്ചിതത്വങ്ങൾ കാര്യമാക്കാതെ ആഭ്യന്തരനിക്ഷേപകർ പുതിയ ബാധ്യതകൾക്കു മുന്നോട്ടുവന്നത് തൊട്ടു മുൻവാരം വ്യക്തമാക്കിയതാണ്. ആ റിസ്ക് മനോഭാവം പിന്നിട്ടവാരത്തിലും തുടർന്നത് ഫ്യൂച്ചറിൽ ഉൗഹക്കച്ചവടക്കാരെ ഷോർട്ട് കവറിംഗിനു നിർബന്ധിതരാക്കി. നിഫ്റ്റി മേയ് ഫ്യൂച്ചറിൽ ഇതിനിടെ ഓപ്പറേറ്റർമാർ ലോംഗ് പൊസിഷനുകൾ ഉയർത്താൻ ഉത്സാഹിച്ചു. മുൻവാരത്തിലെ 22,130ൽനിന്ന് 21,900 റേഞ്ചിലേക്കു സൂചിക തളർന്ന ഘട്ടത്തിലാണു വിപണിയുടെ അടിയൊഴുക്കിൽ മാറ്റം സൃഷ്ടിക്കാൻ ഫണ്ടുകൾ സംഘടിതനീക്കം നടത്തിയത്. ഇത് അനുകൂലതരംഗത്തിന് അവസരമൊരുക്കി. ഇതോടെ കരുത്തു വീണ്ടെടുത്ത വിപണി വാരാവസാനം 22,540 പോയിന്റിലെത്തി. മുൻവാരത്തിൽ 149 ലക്ഷം കരാറുകളായിരുന്ന വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 153.7 ലക്ഷം കരാറായി ഉയർന്നു. വിപണി 22,500ലെ നിർണായക പ്രതിരോധം മറികടന്നതു കണക്കിലെടുത്താൽ ബുൾ റാലി 22,790 വരെ നീളാം. ഇത് മറികടന്നാൽ 50 പോയിന്റ് ഉയരത്തിൽ 22,840ലേക്കു സഞ്ചരിക്കാനുള്ള സാധ്യതകൾക്കു ശക്തിയേറും. ഇരട്ടി വീര്യം… നിഫ്റ്റി സൂചിക മുൻവാരത്തിലെ 22,055ൽനിന്നു തുടക്കത്തിൽ തളർച്ചയിലായിരുന്നു. വില്പന സമ്മർദത്തിൽ 21,831ലേക്ക് ഇടിഞ്ഞങ്കിലും മുൻലക്കം സൂചിപ്പിച്ച 21,803ലെ ആദ്യ സപ്പോർട്ട് നിലനിർത്തുന്നതിൽ കൈവരിച്ച വിജയം തിരിച്ചുവരവിന് അവസരമൊരുക്കി. താഴ്ന്ന റേഞ്ചിൽ ബുൾ ഓപ്പറേറ്റർമാർ സംഘടിതരായി രംഗത്തിറങ്ങിയതോടെ വിപണി ഇരട്ടി വീര്യം കണ്ടെത്തിയ വാരാന്ത്യം 22,500നു മുകളിൽ ഇടംപിടിച്ചു. ഈ വാരം 22,054ലെ ആദ്യ താങ്ങ് നിലനിർത്തി 22,716ലേക്കും തുടർന്ന് 22,949ലേക്കും ഉയരാം. ആദ്യ പ്രതിരോധമേഖലയിൽ വിപണിക്കു കാലിടറിയാൽ വിദേശ ഓപ്പറേറ്റർമാർ വീണ്ടും മണി പവർ കാഴ്ചവയ്ക്കാം. ഡെയ്ലി ചാർട്ടിൽ വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി ദുർബലാവസ്ഥയിലാണെങ്കിലും സൂചിക ഇന്ന് ഒരു ശതമാനം മികവിനു നീക്കം നടത്തിയാൽ എംഎസിഡി സിഗ്നൽ ലൈനിനു മുകളിൽ ഇടംപിടിക്കും. അത്തരമൊരു സാഹചര്യം തുടർന്നുള്ള ദിവസങ്ങളിൽ മുന്നേറ്റ സാധ്യതകൾക്കു പച്ചകൊടിയാകും. പാരാബൊളിക്ക് എസ്എആർ ബുള്ളിഷായി. എന്നാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്. ബോംബെ സെൻസെക്സ് 72,664ൽനിന്ന് 71,897ലേക്ക് ഇടിഞ്ഞെങ്കിലും തിരിച്ചുവരവിൽ 74,072ലേക്ക് ഉയർന്നു, ക്ലോസിംഗിൽ സെൻസെക്സ് 74,005 പോയിന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധം 74,752ലാണ്. ഇതു മറികടന്നാൽ 75,499നെ വിപണി ലക്ഷ്യമാക്കും, 72,577ൽ താങ്ങുണ്ട്. നിക്ഷേപിച്ച് വിദേശികൾ വിദേശഫണ്ടുകൾ പതിനൊന്നു ദിവസം ഇന്ത്യയിൽ വില്പനക്കാരായി നിലകൊണ്ടശേഷം വാരാവസാനം നിക്ഷേപകരായി. പിന്നിട്ടവാരം 12,174 കോടി രൂപയുടെ ഓഹരി വിറ്റശേഷം 1617 കോടിയുടെ വാങ്ങൽ വെള്ളിയാഴ്ച നടത്തി. ഈ മാസം അവരുടെ മൊത്തം വില്പന 37,149 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ തുടർച്ചയായ ഇരുപതാം ദിവസവും നിക്ഷപത്തിന് ഉത്സാഹിച്ചു. കഴിഞ്ഞ വാരം അവർ 14,563 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തരഫണ്ടുകൾ മേയിൽ ഇതിനകം 33,820 കോടി രൂപയുടെ നിക്ഷേപം നടത്തി. ഏപ്രിലിൽ അവർ 44,186 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചിരുന്നു. രൂപയുടെ വിനിമയനിരക്ക് 83.50ൽനിന്നും 83.28ലേക്കു ശക്തിപ്രാപിച്ചു, വ്യാപാരാന്ത്യം രൂപ 83.33ലാണ്. ദുർബലമായാൽ രൂപ 83.45ലേക്കു നീങ്ങാം, മികവിനുള്ള സാധ്യതകൾ കണക്കിലെടുത്താൽ 83ലേക്കും തുടർന്ന് 82.90ലേക്കും കരുത്തുനേടാം. സ്വർണം മുന്നോട്ട് ഫണ്ടുകൾ ആഗോളതലത്തിൽ സ്വർണത്തിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഒൗണ്‍സിന് 2360 ഡോളറിൽനിന്ന് 2422 ഡോളർ വരെ കയറി, ക്ലോസിംഗിൽ 2415 ഡോളറിലാണ്. ബുള്ളിഷ് മൂഡിൽ നീങ്ങുന്നതിനാൽ 2500 ഡോളറിലേക്കു കരുത്തുകാട്ടാം. ക്രൂഡ് വില ജൂണ്‍-ജൂലൈയിൽ കുതിച്ചുചാട്ടത്തിനുള്ള ഒരുക്കത്തിലാണ്. വിപണിയുടെ സാങ്കേതികവശങ്ങൾ പുൾബാക്ക് റാലിക്കു തയാറെടുക്കുന്നതു കണക്കിലെടുത്താൽ നിലവിലെ 81 ഡോളറിൽനിന്ന് ബാരലിന് 86.62 ഡോളറിലേക്കും തുടർന്ന് 94ലേക്കും സഞ്ചരിക്കാം.

Source link