നീ​ല​ന​ഗ​രം; തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടി മാ​ഞ്ച​സ്റ്റ​ർ സി​റ്റി


മാ​ഞ്ച​സ്റ്റ​ർ: ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് പെ​പ് ഗാ​ർ​ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും സി​റ്റി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ വെ​സ്റ്റ്ഹാ​മി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണു നീ​ല​പ്പ​ട​യു​ടെ പ​ട​യോ​ട്ടം. സി​റ്റി​ക്കാ​യി ഫി​ൽ ഫോ​ഡ​ൻ ര​ണ്ടു ഗോ​ൾ (2’, 18’) നേ​ടി. റോ​ഡ്രി​യു​ടെ വ​ക​യാ​ണു ശേ​ഷി​ച്ച ഒ​രു ഗോ​ൾ. മു​ഹ​മ്മ​ദ് കു​ഡു​സാ​ണ് വെ​സ്റ്റ്ഹാ​മി​ന്‍റെ ഏ​ക​ഗോ​ളി​ന്‍റെ ഉ​ട​മ. ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കു​ഡു​സി​ന്‍റെ ഗോ​ൾ. ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സി​റ്റി​യു​ടെ സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​ണ് ഇ​ന്ന​ലെ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത്. ഫോ​ട്ടോ​ഫി​നി​ഷി​ലേ​ക്കു നീ​ങ്ങി​യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ആ​ഴ്സ​ണ​ലി​നെ പി​ന്ത​ള്ളി​യാ​ണ് സി​റ്റി കി​രീ​ടം ഷെ​ൽ​ഫി​ലെ​ത്തി​ച്ച​ത്. പോ​യി​ന്‍റ് നി​ല​യി​ൽ ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന ഗ​ണ്ണേ​ഴ്സ് ഇ​ന്ന​ലെ എ​വ​ർ​ട്ട​ണ​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വെ​സ്റ്റ്ഹാ​മി​നെ​തി​രാ​യ സി​റ്റി​യു​ടെ ജ​യ​ത്തോ​ടെ അ​വ​രു​ടെ കി​രീ​ട​മോ​ഹ​ങ്ങ​ൾ പാ​ഴാ​യി. സി​റ്റി​ക്കു 91 പോ​യി​ന്‍റു​ണ്ട്. സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​ഴ്സ​ണ​ലി​ന് 89 പോ​യി​ന്‍റാ​ണു​ള്ള​ത്. സി​റ്റി​യു​ടെ എ​ട്ടാം പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​നേ​ട്ട​മാ​ണി​ത്. ഇ​തി​ൽ ആ​റും പെ​പ് ഗാ​ർ​ഡി​യോ​ള​യു​ടെ കീ​ഴി​ലാ​ണ്. ഗാ​ർ​ഡി​യോ​ള​യേ​ക്കാ​ൾ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​നേ​ട്ടം പേ​രി​ലു​ള്ള പ​രി​ശീ​ല​ക​ൻ സ​ർ അ​ല​ക്സ് ഫെ​ർ​ഗു​സ​ണ്‍ മാ​ത്രം; 13 കി​രീ​ട​ങ്ങ​ൾ. പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​തു​ട​ർ​ച്ച​യാ​യി നാ​ലു​വ​ട്ടം കി​രീ​ടം നേ​ടു​ന്ന​ത്. ര​ണ്ടു​വ​ട്ടം തു​ട​ർ​ച്ച​യാ​യി മൂ​ന്നു കി​രീ​ടം നേ​ടി​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡാ​ണ് ഈ ​നേ​ട്ട​ത്തി​ൽ ര​ണ്ടാ​മ​ത്. സി​റ്റി പ​രി​ശീ​ല​ക​ൻ പെ​പ് ഗാ​ർ​ഡി​യോ​ള​യു​ടെ ക​രി​യ​റി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു കി​രീ​ട​ങ്ങ​ൾ നേ​ടു​ന്ന​തും ഇ​താ​ദ്യം. ഇ​ന്ന​ലെ ന​ട​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ലി​വ​ർ​പൂ​ൾ (2-0) വൂ​ൾ​വ്സി​നെ​യും , മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് (2-0) ബ്രൈ​റ്റ​ണെ​യും, ന്യൂ​കാ​സി​ൽ (4-2) ബ്ര​ന്‍റ്ഫോ​ർ​ഡി​നെ​യും , ചെ​ൽ​സി (2-1) ബോ​ണ്‍​മൗ​ത്തി​നെ​യും ടോ​ട്ട​നം (3-0) ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ലീ​ഗി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യ ആ​സ്റ്റ​ണ്‍​വി​ല്ല​യെ ക്രി​സ്റ്റ​ൽ പാ​ല​സ് എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്തെ​റി​ഞ്ഞ​താ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ വ​ലി​യ അ​ട്ടി​മ​റി.


Source link

Exit mobile version