ബാങ്കോക്കിൽ റബർ 200 രൂപയ്ക്കു മുകളിൽ
ടോക്കോമിൽ റബർ രണ്ടു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാരനേട്ടത്തിൽ. ബാങ്കോക്കിൽ റബർ വില 200 രൂപയ്ക്കു മുകളിലായി. കുരുമുളകിനായി വിയറ്റ്നാം ഇതര ഉത്പാദകരാജ്യങ്ങളെ സമീപിച്ചു, ചരക്കുക്ഷാമം തലയുയർത്തിയതു കയറ്റുമതിക്കാരെ പരിഭ്രാന്തരാക്കി. നാളികേരോത്പന്നങ്ങൾക്കു തളർച്ച. ഏലം വാരാവസാനം രണ്ടായിരത്തിന്റെ പടിയിൽ ആടിയുലഞ്ഞു. ആഭരണവിപണികളിൽ സ്വർണത്തിനു റിക്കാർഡ് തിളക്കം. കനത്ത വരൾച്ചയുടെ പിടിയിൽനിന്നു രക്ഷനേടാനുള്ള തായ്ലൻഡിന്റെ ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങിയ ഘട്ടത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലേക്ക്. കാലാവസ്ഥയിലുണ്ടായ ചാഞ്ചാട്ടം മുഖ്യ റബർ കയറ്റുമതി രാജ്യത്തിന്റെ ഷീറ്റ് ഉത്പാദനത്തിൽ വിള്ളലുളവാക്കുമെന്ന ആശങ്ക തലയുയർത്തുന്നു. പ്രതിസന്ധി മാറില്ല റബർ ടാപ്പിംഗിലെ പ്രതിസന്ധി ഉടനൊന്നും വിട്ടുമാറില്ലെന്നു വ്യക്തമായതോടെ ഫണ്ടുകൾ നിക്ഷേപത്തിന് ഉത്സാഹിച്ചത് ഒസാക്ക എക്സ്ചേഞ്ചിൽ റബറിനെ രണ്ടു മാസത്തിനിടയിലെ ഏറ്റവും മികച്ച നേട്ടത്തിലേക്കു നയിച്ചു. മേയ് അവധി താഴ്ന്ന നിലവാരമായ 305 യെന്നിൽനിന്ന് 320 യെന്നിലെത്തി, റബറിന് 328 യെന്നിൽ പ്രതിരോധമുണ്ട്. ഇതു മറികടന്നാൽ 359 യെൻ വരെ ഉയരാം. ക്രൂഡ് ഓയിൽ വിലയിലെ വർധനയും വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം കുറയുന്നതും റബറിനു കരുത്തുപകരാം. തായ് കാലാവസ്ഥയിലെ മാറ്റത്തിനിടയിൽ ഉൗഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ വാരത്തിന്റെ രണ്ടാം പകുതിയിൽ മത്സരിച്ചു. ഇന്ത്യൻ ടയർ നിർമാതാക്കൾ തുടക്കത്തിൽ ആഭ്യന്തര ഷീറ്റ് വിലയിടിക്കാൻ ശ്രമം നടത്തി. ഇതിനിടെ വിദേശവിപണികൾ ചൂടുപിടിച്ചതോടെ സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് 18,000 രൂപയിൽനിന്ന് 18,200ലേക്കു കയറി. അഞ്ചാം ഗ്രേഡ് 200 രൂപയുടെ മികവിൽ 18,000 രൂപയായി. ലാറ്റക്സ് 11,400ലും ഒട്ടുപാൽ 12,500ലും വിപണനം നടന്നു. ഇറക്കുമതിനീക്കം പ്രതികൂലകാലാവസ്ഥ കാരണം വിയറ്റ്നാമിൽ കുരുമുളക് ഉത്പാദനത്തിൽ ഇടിവുണ്ടായത് അവരെ ഇറക്കുമതിയിലേക്കു തിരിയാൻ നിർബന്ധിതരാക്കി. അമേരിക്കയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ലഭിച്ച ഓർഡറുകൾ യഥാസമയം കപ്പലിൽ കയറ്റാൻ കയറ്റുമതിക്കാർ ക്ലേശിക്കുകയാണ്. ഉത്പന്നവില ഉയർത്തിയെങ്കിലും വിപണികളിൽ വരവുയരാത്തതു സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ഇക്കാര്യം വ്യക്തമായതോടെ വിയറ്റ്നാമിലെ വൻകിട കയറ്റുമതിസ്ഥാപനങ്ങൾ കുരുമുളകിനായി ബ്രസീൽ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെ സമീപിച്ചു. ജനുവരി-ഏപ്രിലിൽ അവരുടെ കുരുമുളക് കയറ്റുമതി ഇടിഞ്ഞു. 2023 ജനുവരി ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം കയറ്റുമതി 52 ശതമാനം കുറഞ്ഞു. ചൈനയിലേക്കുള്ള കുരുമുളക് ഷിപ്മെന്റിൽ 95 ശതമാനത്തിന്റെ ഇടിവുണ്ടായി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആദ്യ നാലു മാസങ്ങളിൽ 23 ശതമാനം കുറഞ്ഞു. വിയറ്റ്നാം ഈ വർഷം ഇതിനകം ഏകദേശം 18,000 ടണ് കുരുമുളക് ഇറക്കുമതി നടത്തിയെന്നാണു കണക്ക്. ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരണം തുടരുകയാണ്. പ്രതീക്ഷയ്ക്കൊത്ത് അവർക്കു ചരക്കു ശേഖരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടെ, നേരത്തേ വിദേശത്തുനിന്ന് ഇറക്കുമതി നടത്തിയ ചരക്ക് കർണാടക മുളകുമായി കലർത്തി വില്പനയ്ക്കിറക്കുന്നവർ കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റോക്ക് വില കുറച്ചു വിറ്റഴിച്ചതു വിപണിയെ അല്പം തളർത്തിയെങ്കിലും വാരാന്ത്യത്തിൽ മുളകുവില ഉയർന്നു. കൊച്ചിയിൽ ഗാർബിൾഡ് മുളക് 59,200 രൂപയിലും അണ്ഗാർബിൾഡ് 57,200 രൂപയിലുമാണ്. ഇന്ത്യൻ വില 7250 ഡോളർ. വിയറ്റ്നാം നിരക്ക് 5400ലേക്ക് അടുപ്പിച്ചു. അവിടെ നിരക്കുയർത്താതെ ഇതരരാജ്യങ്ങളിൽനിന്നു മുളക് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണവർ. ബ്രസീൽ 5000 ഡോളറായും ഇന്തോനേഷ്യ 5500 ഡോളറായും വിലയുയർത്തി. തിരിച്ചുവരവ് ഏലക്ക ലേലത്തിൽ തുടർച്ചയായി പത്തു ദിവസങ്ങളിൽ കിലോഗ്രാമിനു രണ്ടായിരം രൂപയ്ക്കു മുകളിൽ ഇടപാടുകൾ നടന്ന ശരാശരിയിനങ്ങൾ, വാരാവസാനം അല്പം തളർന്നു. എന്നാൽ, ശനിയാഴ്ച വിപണി കരുത്തു തിരിച്ചുപിടിച്ച് 2000 രൂപയിലേക്കു കയറി. ഏലക്കലേലത്തിൽ വാങ്ങൽ താത്പര്യം ശക്തമായിരുന്നെങ്കിലും ഇടപാടുകാർ സംഘടിതരായി നിരക്കുയരുന്നതു തടയാൻ ശ്രമം നടത്തുന്നതായി കാർഷികമേഖലയിൽനിന്ന് ആരോപണമുയരുന്നുണ്ട്. ഹൈറേഞ്ചിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 2500 രൂപയിലാണ്. ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. കറിമസാല, ഒൗഷധ വ്യവസായികൾ രംഗത്തുണ്ടെങ്കിലും വിപണിവിലയിൽ കാര്യമായ ചാഞ്ചാട്ടം ദൃശ്യമല്ല. കാലവർഷത്തിനു മുന്നേ ചരക്കുസംഭരണം പുർത്തിയാക്കാൻ ഒരു വിഭാഗം വാങ്ങലുകാർ ഉത്സാഹിക്കുന്നുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 250 രൂപയിലും ജാതിപ്പരിപ്പ് 450 രൂപയിലും വ്യാപാരം നടന്നു. ആഭരണവിപണികളിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 53,800 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ, 53,400ലേക്കു താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 54,720 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് വില 6840 രൂപ.

Source link