WORLD
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്
തെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ട്. അസർബൈജാൻ അതിർത്തിക്ക് സമീപം ഞായറാഴ്ചയായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്കെത്താൻ ബുദ്ധിമുട്ടുള്ളതായി എ.പി റിപ്പോർട്ട് ചെയ്തു. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Source link