വാഷിങ്ടണ്‍: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോകുന്നത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി ദൗത്യത്തിൽ ഉണ്ട്. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് വിക്ഷേപണം. അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് എന്‍.എസ്-25 കുതിച്ചുയരുക. ഇതിന്റെ തത്സമയ സംപ്രേക്ഷണം ബ്ലൂ ഒറിജിനിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഉണ്ടാകും. മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാമത് ബഹിരാകാശ ദൗത്യമാണ് ഇത്.
Source link