മോസ്കോ: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് പിടിച്ചെടുക്കാൻ റഷ്യക്കു പദ്ധതിയില്ലെന്ന് പ്രസിഡന്റ് പുടിൻ പറഞ്ഞു. റഷ്യയിൽ അതിർത്തിയോടു ചേർന്ന് സുരക്ഷിത മേഖല ഉണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ സൈനിക നടപടി. റഷ്യൻ അതിർത്തി നഗരമായ ബെർഗരോദിന്റെ സുരക്ഷയ്ക്കു വേണ്ടിയാണിത്. യുക്രെയ്ൻ സേന നിരന്തരം ബെൽഗരോദ് ആക്രമിക്കുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു. റഷ്യൻ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഖാർകീവ്. ഒരാഴ്ച മുന്പ് ഖാർകീവ് ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയ റഷ്യൻ സേന വോവ്ചാൻസ് പട്ടണവും നിരവധി ഗ്രാമങ്ങളും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതേസമയം, ഖാർകീവിലെ യുദ്ധമുന്നണി ബലപ്പെടുത്തിയതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
Source link