സീമ മോഹന്‍ലാല്‍ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6840 രൂപയും പവന് 54,720 രൂപയുമായി. കേരള വിപണിയിലെ സര്‍വകാല റിക്കാര്‍ഡാണിത്. ഏപ്രില്‍ 19ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,815 രൂപ, പവന് 54,520 രൂപ എന്നീ വിലയാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്കു മുകളിലായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2414 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില 70 രൂപ ഗ്രാമിന് വര്‍ധിച്ച് 5700 രൂപയായി. വെള്ളിയുടെ വില കഴിഞ്ഞ നാലുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. 31.43 ഡോളറിലാണ് വെള്ളിവില. ഇറക്കുമതി ചെയ്യുന്ന വെള്ളി വില കിലോ ഗ്രാമിന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

Source link