CINEMA

‘ക്രേസ് ഫോർ’ മോഹൻലാൽ; നടന്റെ പിറന്നാൾ ദിനം തിയറ്ററിൽ ആഘോഷമാക്കാൻ അവസരം

‘ക്രേസ് ഫോർ’ മോഹൻലാൽ; നടന്റെ പിറന്നാൾ ദിനം തിയറ്ററിൽ ആഘോഷമാക്കാൻ അവസരം | celebrate-mohanlal-birthday-event-craze

‘ക്രേസ് ഫോർ’ മോഹൻലാൽ; നടന്റെ പിറന്നാൾ ദിനം തിയറ്ററിൽ ആഘോഷമാക്കാൻ അവസരം

മനോരമ ലേഖിക

Published: May 18 , 2024 05:50 PM IST

1 minute Read

‘ക്രേസ് ഫോർ’ മോഹൻലാൽ; നടന്റെ പിറന്നാൾ ദിനം തിയറ്ററിൽ ആഘോഷമാക്കാൻ അവസരം
മേയ്‌ 21ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ആണ്. ആരാധകരും സഹപ്രവര്‍ത്തകരുമുൾപ്പടെ സിനിമാ ലോകം ഒന്നടങ്കം ആഘോഷമാക്കുന്ന ഈ പിറന്നാൾ ദിനത്തില്‍ ഇതാ ആരാധകർക്കായി മാത്രം പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. കൊച്ചി ഇടപ്പള്ളിയിലെ വനിത–വിനീത തിയറ്ററിൽ മനോരമ ഓൺലൈനും ക്രേസ് ബിസ്കറ്റും ചേർന്നൊരുക്കുന്ന  മോഹൻലാലിന്റെ ജന്മദിന ആഘോഷം മെയ് 20 തിങ്കളാഴ്ച്ച രാത്രി 11 മുതൽ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ഒരു നടന്റെ ജന്മദിനം തിയറ്ററിൽ ആഘോഷിക്കുന്നത്. 

മനോരമ ഓൺലൈനും ക്രേസ് ബിസ്കറ്റും ചേർന്നൊരുക്കുന്ന മോഹൻലാലിന്റെ ജന്മദിനാഘോഷത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ശരി ഉത്തരം കമന്റ്‌ ചെയുക. #crazebiscut എന്ന ഹാഷ്ടാഗും ഉത്തരത്തിനൊപ്പം ചേർക്കണം.
ശരി ഉത്തരം കമന്റ്‌ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 

ഉദാഹരണം  #crazebiscut നരസിംഹം
1. മോഹൻലാലിന് ആദ്യമായി ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം?

(a) കിരീടം
(b) ഭരതം
(c) പാദമുദ്ര
2.തൂവാനത്തുമ്പികൾ എന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്?

a. നീലകണ്ഠൻ 
b. ജഗനാഥൻ 
c. ജയകൃഷ്ണൻ 
3. ‘നീ പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ഏത് സിനിമയിലേത്? 

a. ആറാം തമ്പുരാൻ 
B. സ്ഫടികം 
C. നരസിംഹം

English Summary:
‘Crazy Four’ Mohanlal; An opportunity to celebrate the actor’s birthday at the theater

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 1om5q3pq0tcvuv7opmp50etmf9


Source link

Related Articles

Back to top button