CINEMA

ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു: അച്ഛനെ ഓർത്ത് മീര ജാസ്മിൻ

ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു: അച്ഛനെ ഓർത്ത് മീര ജാസ്മിൻ | Meera Jasmine Father

ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു: അച്ഛനെ ഓർത്ത് മീര ജാസ്മിൻ

മനോരമ ലേഖകൻ

Published: May 18 , 2024 02:13 PM IST

1 minute Read

മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

അച്ഛന്റെ ഛായാചിത്രം നിർമിച്ചു നൽകിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിൻ. ആർടിസ്ട്രി എന്ന ഡിജിറ്റൽ പെയിന്റിങ് സ്റ്റുഡിയോയാണ് മീരാജാസ്മിന്റെ അച്ഛൻ ജോസഫിന്റെ മനോഹരമായ ചിത്രം തടിയിൽ തീർത്ത് ഫ്രെയം ചെയ്തു നൽകിയത്. ആർടിസ്ട്രി പേജിനു നന്ദി പറഞ്ഞ്  മീരയുടെ കുടുംബ ഗ്രൂപ്പ് ആയ തഴയിൽ ഫാമിലിയും ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്.  

അച്ഛനും അമ്മയും മക്കളും ഉൾപ്പെടുന്ന മീരയുടെ കുടുംബ ചിത്രത്തിൽ നിന്നാണ് അച്ഛന്റെ ചിത്രം മാത്രം അടർത്തി എടുത്ത് ഈ ഫോട്ടോ നിർമിച്ചിരിക്കുന്നത്. മീരയുടെ ചേച്ചി ജെനിയും പെയ്ന്റിങ് സ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് എത്തുകയുണ്ടായി.

‘‘എക്കാലത്തെയും ഏറ്റവും മികച്ച കാര്യം. ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഡാഡി. ആർടിസ്ട്രിയോട് നന്ദിയുണ്ട്.’’  വീഡിയോ പങ്കുവച്ചുകൊണ്ടു മീര ജാസ്മിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.  
കഴിഞ്ഞ ഏപ്രിൽ നാലിനാണ് നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചത്.  അച്ഛനുമായി വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്ന മീരാ ജാസ്മിൻ അച്ഛന്റെ മരണത്തെത്തുടർന്ന് തളർന്നുപോയിരുന്നു.  മീരയെ കൂടാതെ ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് ജോസഫിന്റെ മറ്റു മക്കൾ. ഇതിൽ ജെനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

English Summary:
Meera Jasmine Shares Touching Video of Father’s Portrait

7rmhshc601rd4u1rlqhkve1umi-list 18o1fegls3c5jdnvm3c0n03igb mo-entertainment-movie-meerajasmine mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button