മലയാള സിനിമയിലേക്കു തിരിച്ചു വന്ന് ‘ആ വലിയ കുടുംബം’

‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ പോസ്റ്റർ പോലെ താരങ്ങളാൽ സമ്പൂർണമായ ‘കുടുംബ’ പോസ്റ്റർ ഈ ഇടക്കാലത്തൊന്നും മലയാള സിനിമയിൽ വന്നിട്ടില്ല. പൃഥ്വിരാജും ബേസിലും മത്സരിച്ചഭിനയിക്കുന്ന സിനിമയിൽ മലയാളത്തിൽ ഇടക്കാലത്ത് അന്യം നിന്നു പോയ അച്ഛൻ, അമ്മ, പെങ്ങൾ, സഹോദരൻ, മാമൻ, അമ്മായി, വല്യച്ഛൻ, വല്ല്യമ്മ തുടങ്ങി ബന്ധുക്കളും കുടുംബക്കാരും ഒത്തുചേർന്നൊരു കഥ കൂടിയാണ് പറഞ്ഞുപോകുന്നത്.
ഈ കാലഘട്ടത്തിലെ മലയാള സിനിമകളില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യം കുറയുന്നത് പ്രത്യക്ഷമായും പരോക്ഷമായും വിമർശനം നേരിട്ടിരുന്നു. എന്നാൽ, ആ കുറവ് ‘ഗുരുവായൂരമ്പല നടയിൽ’ നികത്തി എന്നാണ് പ്രേക്ഷക പക്ഷം.
ഫാമിലി കോമഡി എന്റർടെയിനർ ആയി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൽ ജഗദീഷ്, ബൈജു, പി.പി. കുഞ്ഞികൃഷ്ണൻ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്. ബേസിലിന്റെ വിവാഹ ഒരുക്കത്തിനിടയിൽ കാണുന്ന അമ്മാവന്മാർ പോലും ചെറിയ സീനിൽ വന്ന് തിയറ്ററിൽ ചിരി പടർത്തി പോകുകയാണ്.
കുടുംബങ്ങളെ തിയറ്ററിലേക്ക് കൊണ്ട് വരാൻ ആനന്ദനും വിനുവും കുടുംബസമേതം കൈകോർത്തപ്പോൾ ആദ്യ ദിവസം തന്നെ തിയറ്ററിൽ കോടികൾ കിലുങ്ങി. അനശ്വരയും നിഖിലയും അവരുടെ ഭാഗങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തപ്പോൾ ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ഒരു ഫാമിലി കോമഡി എന്റർടെയിനർ ആണ് പിറന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമിച്ചിരിക്കുന്നത്.
ഛായാഗ്രഹണം നീരജ് രവി, എഡിറ്റര്‍ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍,പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ് മണി.
English Summary:
Guruvayoorambala Nadayil Movie
Source link