അമ്മ സരിതയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്

അമ്മ സരിതയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ് | Shravan Saritha Mukesh

അമ്മ സരിതയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്

മനോരമ ലേഖകൻ

Published: May 17 , 2024 04:28 PM IST

1 minute Read

അമ്മ സരിതയ്‌ക്കൊപ്പം ശ്രാവൺ മുകേഷ്

മുകേഷിന്റെ മകനും നടനുമായ ശ്രാവൺ മുകേഷിന്റെ പിറന്നാൾ കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ നെടുന്തൂണും ശക്തിയുമാണ് അമ്മയും സഹോദരനുമെന്നും ശ്രാവൻ പറയുന്നു.

‘‘പിറന്നാൾ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നില്‍ക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി.’’–ശ്രാവണ്‍ കുറിച്ചു. അമ്മ സരിതയെയും സഹോദരൻ തേജസിനെയും ചിത്രങ്ങളിൽ കാണാം.

2018ൽ ‘കല്യാണം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശ്രാവൻ പിന്നീട് സിനിമ ഉപേക്ഷിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. റാസൽഖൈമ ഗവൺമെന്റ് ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവൺ.
1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011ല്‍  ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായ താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 

ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സരിത വീണ്ടും സിനിമാ ലോകത്തെത്തി. ശിവകാർത്തികേയൻ ചിത്രമായ ‘മാവീരനിലൂടെ’യായിരുന്നു തിരിച്ചുവരവ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

English Summary:
Shravan Saritha Mukesh Birthday Celebration

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mukesh mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5ve0f39jsn9nrtkhldoigi0d6e


Source link
Exit mobile version