Site icon onlinekeralanews.com

കണ്ണൂരിൽ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം ഉടൻ


ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കണ്ണൂരിൽ കെ സുധാകരൻ എംപി മത്സരിക്കില്ല. പകരം മുൻ മേയർ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. അടൂർ പ്രകാശ് എംപിക്കും സീറ്റില്ല. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർത്ഥിയായേക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും.എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിലപാടെടുത്തതോടെയാണ് അന്തിമ തീരുമാനമായത്. കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാ‌ർക്ക് മാത്രമായി ഇളവ് അനുവദിക്കാനാകില്ല എന്ന തീരുമാനമാണ് ഖാര്‍ഗെയ്ക്കുള്ളത്. വാമനപുരത്ത് സുധീർ ഷാ പാലോട് മത്സരിക്കുമെന്നാണ് വിവരം. നെയ്യാറ്രിൻകരയിൽ എൻ ശക്തനും നേമത്ത് ശബരീനാഥും സ്ഥാനാർത്ഥിയാകും. ആറന്മുളയിൽ അബിൻ വർക്കി, റാന്നിയിൽ പഴകുളം മധു, ഇടുക്കിയിൽ റോയി കെ പൗലോസ്, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് എന്നിവരും മത്സരിക്കുമെന്നാണ് സൂചന.


Source link

Exit mobile version