ASTROLOGY

ഇടവത്തിലെ മുപ്പെട്ട് വെള്ളി അതിപ്രധാനം, ധനധാന്യസമൃദ്ധിക്കായി ഈ അനുഷ്ഠാനം


ഇന്ന് ഇടവമാസത്തിലെ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാം. ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്.

ലക്ഷ്മീദേവിക്കെന്നപോലെ ഗണനാഥനായ ഗണപതിഭഗവാനും സവിശേഷമായ ദിനമാണിത്. ഗണേശ ദ്വാദശ മന്ത്രം, ഗണേശ അഷ്ടോത്തര ശതനാമാവലി എന്നിവ ജപിക്കുന്നതും കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാർഥിക്കുന്നതും ഉത്തമമാണ്. സന്ധ്യയ്ക്ക് നെയ്‌വിളക്ക് കൊളുത്തി മഹാലക്ഷ്മീ അഷ്ടകം, മഹാലക്ഷ്മീ സ്തവം, അഷ്ടലക്ഷ്മീസ്തോത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം. ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവയും പാരായണം ചെയ്യുക.

ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങളിൽ പ്രധാനമാണ് അഷ്ടലക്ഷ്മീസ്തോത്രം. ഈ എട്ടു ലക്ഷ്മിമാരെയും ഓരോ ഭാവത്തിൽ ഭജിക്കണം എന്നാണ് വിശ്വാസം. ആദിലക്ഷ്മി എന്നാൽ വൈകുണ്ഠത്തില്‍ ഭഗവാനോടൊപ്പം വിളങ്ങുന്ന ലക്ഷ്മീ രൂപമാണ്. നാമം സൂചിപ്പിക്കുന്നത് പോലെ ധാന്യലക്ഷ്മി നമുക്ക് സത് ഭക്ഷണവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കുന്ന ദേവതയാണ്. ധൈര്യവും ശക്തിയും മനസിൽ നിറയ്ക്കാൻ ധൈര്യലക്ഷ്മി സഹായിക്കുന്നു .കയ്യില്‍ താമരയും ഇരുവശത്തും ആനകളുമായി പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മിരൂപമാണ് ഗജലക്ഷ്മി. സന്താനലക്ഷ്മിയുടെ അനുഗ്രഹത്താൽ ദീര്‍ഘായുസ്സും സത് ബുദ്ധിയുമുള്ള സന്താനങ്ങളെ ലഭിക്കും എന്നാണ് വിശ്വാസം. ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യത്തിലും പൊരുതി വിജയം നേടാൻ വിജയലക്ഷ്മി അനുഗ്രഹിക്കും. ധനലക്ഷ്മിയാൽ ധനധാന്യ സമൃദ്ധിയും വിദ്യാലക്ഷ്മിയാൽ വിദ്യാലാഭവുമാണ് ഫലം.
അഷ്ടലക്ഷ്മീസ്തോത്രം
ആദിലക്ഷ്മി
സുമനസവന്ദിത സുന്ദരി മാധവി

ചന്ദ്രസഹോദരി ഹേമമയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത

സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയജയഹേ മധുസൂദന കാമിനി
ആദിലക്ഷ്മി സദാ പാലയമാം
ധാന്യലക്ഷ്മി

അയി കലികല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി
മന്ത്രനിവാസിനി മന്ത്രനുതേ

മംഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയമാം
ധൈര്യലക്ഷ്മി
ജയ വരവര്‍ണിനി വൈഷ്ണവി ഭാര്‍ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്ര ഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി
സാധു ജനാശ്രിത പാദയുതേ
ജയജയ ഹേ മധുസൂദന കാമിനി
ധൈര്യലക്ഷ്മി സദാ പാലയമാം
ഗജലക്ഷ്മി
ജയ ജയ ദുര്‍ഗതിനാശിനി കാമിനി
സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാതിസമാശ്രിത
പരിജനമണ്‌ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ഗജലക്ഷ്മീരൂപിണി പാലയമാം
സന്താനലക്ഷ്മി
അയി ഖഗവാഹിനി മോഹിനി ചക്രിണി
രാഗവിവരധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സ്വരസപ്തകഭൂഷിത ഗാനയുതേ
സകല സുരാസുര ദേവമുനീശ്വര
മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധസൂദന കാമിനി
സന്താനലക്ഷ്മി പരിപാലയമാം
വിജയലക്ഷ്മി
ജയ കമലാസനി സദ്ഗതിദായിനി
ജ്ഞാനവികാസിനി ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പലയമാം
വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗവി
ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണവിഭൂഷണ
ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണീ
കാമിതഫലപ്രദ ഹസ്തയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മി പാലയ മാം.
ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണമയേ
ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത
വൈദികമാർഗ പ്രദര്‍ശനതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മീരൂപിണി പാലയ മാം.


Source link

Related Articles

Back to top button