ഗാസ സിറ്റി: ഇസ്രേലി സേനയുടെ ടാങ്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി അഞ്ച് ഇസ്രേലി ഭടന്മാർ മരിച്ചു. പരിക്കേറ്റ ഏഴു ഭടന്മാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിലായിരുന്നു സംഭവം. ഇസ്രേലി സൈനികർ ഇവിടെ ഉണ്ടെന്നറിയാതെ രണ്ടു ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നു. ജബലിയ ക്യാന്പിലെത്തിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ ഉപയോഗിച്ച കെട്ടിടം ലക്ഷ്യമാക്കിയാണു വെടിയുതിർത്തത്. കെട്ടിട ജനാലയിൽ തോക്കു കണ്ട പശ്ചാത്തലത്തിലായിരുന്നു ടാങ്കിലെ സൈനികർ വെടിവച്ചതെന്നും ഇസ്രയേൽ അറിയിച്ചു. ജബലിയ പട്ടണത്തിലും ക്യാന്പിലും ഹമാസ് ഭീകരർ വീണ്ടും സംഘടിക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ ഈ ആഴ്ചമുതൽ ഇസ്രേലി സേന ഓപറേഷൻ ആരംഭിച്ചത്. തെക്കൻ ഗാസയിലെ റാഫയിലും ഇസ്രേലി സേന ഓപറേഷൻ തുടരുന്നുണ്ട്. പത്തു ദിവസത്തിനുള്ളിൽ ആറു ലക്ഷം പലസ്തീനികൾ റാഫയിൽനിന്ന് ഒഴിഞ്ഞുപോയി.
Source link