ന്യൂഡൽഹി: ഒരുവശത്ത് ഏപ്രിൽ മൂന്നാം വാരത്തിനുശേഷം നടക്കുമെന്ന് കരുതിയ വോട്ടെടുപ്പ് തീയതി നേരത്തെ വന്നതുമൂലമുണ്ടായ സമ്മർദ്ദം. മറുവശത്ത് കെ. സുധാകരന്റേതടക്കം അവിചാരിത തർക്കങ്ങൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലുണ്ടാക്കിയ പ്രതിസന്ധി. ഡൽഹിയിലെ കോൺഗ്രസ് കേന്ദ്രങ്ങൾ ഇന്നലെയും പിരിമുറുക്കത്തിലായിരുന്നു.കെ.സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല നടത്തിയ ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ ചൊവ്വാഴ്‌ച രാത്രി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അദ്ദേഹത്തെ സന്ദർശിച്ചു. നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും വാർത്താസമ്മേളനം മാറ്റിവയ്‌പ്പിക്കാൻ കഴിഞ്ഞത് നേതൃത്വത്തിന് ആശ്വാസമായി. രാവിലെ എം.കെ.രാഘവൻ എം.പിയും സുധാകരനെ കണ്ടിരുന്നു. പത്തോളം സീറ്റുകളിൽ ഒന്നിലധികം പേരുകൾ ഉയർന്നതും ചർച്ചകൾ നീളാൻ കാരണമായി. ഇതിനായി രാവിലെ ചേരാനിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകിട്ടത്തേക്ക് മാറ്റി.
Source link
തർക്കങ്ങളിൽ കുരുങ്ങി കോൺഗ്രസ്: ഡൽഹി ചർച്ചകളിൽ പിരിമുറുക്കത്തിന്റെ ദിനം

