ഓഹരി വിപണിയില്‍ ഉ​​യ​​ര്‍ന്ന വ​​രു​​മാ​​നം വാ​​ഗ്ദാ​​നം ചെ​​യ്ത് 25 കോ​​ടി ത​​ട്ടി

കൊ​​ച്ചി: ഓ​​ഹ​​രി വി​​പ​​ണി​​യി​​ല്‍ നി​​ക്ഷേ​​പം ന​​ട​​ത്തി ഉ​​യ​​ര്‍ന്ന വ​​രു​​മാ​​നം വാ​​ഗ്ദാ​​നം ചെ​​യ്ത് നൂ​​റി​​ൽ​​പ്പ​​രം ആ​​ളു​​ക​​ളി​​ല്‍നി​​ന്നാ​​യി 25 കോ​​ടി രൂ​​പ​​യോ​​ളം ത​​ട്ടി​​യെ​​ടു​​ത്ത​​യാ​​ള്‍ അ​​റ​​സ്റ്റി​​ല്‍. ക​​ണ്ണൂ​​ര്‍ കൂ​​വ​​ശേ​​രി സ്വ​​ദേ​​ശി​​യും നി​​ല​​വി​​ല്‍ ചി​​റ​​യ്ക്ക​​ല്‍ പു​​തി​​യ​​തെ​​രു​​വി​​ല്‍ താ​​മ​​സക്കാരനുമായ സു​​നീ​​ഷ് ന​​മ്പ്യാ​​രെ (44) യാ​​ണ് ക്രൈം​​ബ്രാ​​ഞ്ച് സാ​​മ്പ​​ത്തി​​ക കു​​റ്റാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗം എ​​റ​​ണാ​​കു​​ളം യൂ​​ണി​​റ്റ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. നം ​​ഇ​​ന്‍ഡ​​ക്‌​​സ് ഡെ​​റി​​വേ​​റ്റീ​​വ്‌ എ​​ന്ന​​പേ​​രി​​ല്‍ ക​​മ്പ​​നി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ശേ​​ഷം ഈ ​​ക​​മ്പ​​നി പ്ര​​ഫ​​ഷ​​ണ​​ലാ​​യി ഷെ​​യ​​ര്‍ ട്രേ​​ഡിം​​ഗ് ബി​​സി​​ന​​സ് ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​മാ​​ണെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ചാ​​യി​​രു​​ന്നു ത​​ട്ടി​​പ്പ്. ഷെ​​യ​​ര്‍ മാ​​ര്‍ക്ക​​റ്റി​​ല്‍ വി​​ദ​​ഗ്ധ​​നാ​​ണെ​​ന്നും ല​​ണ്ട​​നി​​ല്‍ ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്നു​​വെ​​ന്നും അ​​തു​​വ​​ഴി ഡെ​​റി​​വേ​​റ്റീ​​വ് ട്രേ​​ഡിം​​ഗി​​ല്‍ വി​​ദ​​ഗ്ധ​​നാ​​ണെ​​ന്നും ഇ​​ട​​പാ​​ടു​​കാ​​രെ വി​​ശ്വ​​സി​​പ്പി​​ച്ചി​​രു​​ന്ന പ്ര​​തി 20 മു​​ത​​ല്‍ 30 ശ​​ത​​മാ​​നം വ​​രെ വാ​​ര്‍ഷി​​ക ലാ​​ഭ​​വും വാ​​ഗ്ദാ​​നം ചെ​​യ്താ​​യി​​രു​​ന്നു ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​ത്. തു​​ട​​ക്ക​​ത്തി​​ല്‍ ര​​ണ്ടോ മൂ​​ന്നോ പേ​​രി​​ല്‍നി​​ന്നു ചെ​​റി​​യ തു​​ക നി​​ക്ഷേ​​പം സ്വീ​​ക​​രി​​ച്ച​​ശേ​​ഷം നി​​ക്ഷേ​​പ​​ത്തു​​ക​​യി​​ല്‍നി​​ന്നു ത​​ന്നെ ലാ​​ഭ​​വി​​ഹി​​തം അ​​യ​​ച്ചു​​കൊ​​ടു​​ത്ത് വി​​ശ്വാ​​സം നേ​​ടി​​യ​​ശേ​​ഷം അ​​വ​​രെ ഉ​​പ​​യോ​​ഗി​​ച്ച് പു​​തി​​യ നി​​ക്ഷേ​​പ​​ക​​രെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ല്‍ ഗ​​ള്‍ഫി​​ല്‍ ഉ​​യ​​ര്‍ന്ന ജോ​​ലി നോ​​ക്കി​​യി​​രു​​ന്ന ര​​ണ്ടു​​പേ​​രെ നി​​ക്ഷേ​​പ​​ക​​രാ​​യി ചേ​​ര്‍ത്ത​​ശേ​​ഷം അ​​വ​​ര്‍ക്കും നി​​ക്ഷേ​​പ​​ത്തു​​ക​​യി​​ല്‍നി​​ന്ന് ലാ​​ഭ​​വി​​ഹി​​തം ന​​ല്‍കി വി​​ശ്വാ​​സം നേ​​ടി. പി​​ന്നീ​​ട് ഇ​​വ​​രെ ഉ​​പ​​യോ​​ഗി​​ച്ച് ഗ​​ള്‍ഫി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന നൂ​​റി​​ല​​ധി​​കം ആ​​ളു​​ക​​ളി​​ല്‍നി​​ന്ന് പ​​ണം ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഡോ​​ക്ട​​ര്‍മാ​​ര്‍, വ്യ​​വ​​സാ​​യി​​ക​​ള്‍, ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​രെ​​യാ​​ണ് പ്ര​​തി ല​​ക്ഷ്യം​​വ​​ച്ചി​​രു​​ന്ന​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍ഡ് ചെ​​യ്തു.

Source link
Exit mobile version