‘കുഞ്ചാക്കോ ബോബൻ ഈ സിനിമയുടെ ഐശ്വര്യം’; പ്രേക്ഷക പ്രതികരണം


രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ തിയറ്ററുകളില്‍. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയി ഒരുക്കിയിരിക്കുന്ന സിനിമയിൽ രാജേഷ്‌ മാധവനും ചിത്ര എസ്. നായരുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍.  ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ വീണ്ടുമെത്തുന്നു. താരത്തിന്റേത് അതിഥി വേഷമാണ്. 

#HrudayahariyayaPranayakadha – Review;A good first half followed by an even better second half and a nice ending. ✌🏻Sudheesh steals the show with his remarkable performance, while Rajesh and Chithra deliver strong performances as the lead couple.Many newcomers in supporting… pic.twitter.com/Y5OXerAmia— South Indian BoxOffice (@BOSouthIndian) May 16, 2024

സുധീഷ്‌ കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ,  എം.തമ്പാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍ , അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായികeനായകന്മാരല്ലാതെയുള്ള കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ., വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പിആർ മാർക്കറ്റിങ് ആതിര ദിൽജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.




Source link

Exit mobile version