രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ച് നടി പാർവതി കൃഷ്ണ | Parvathy R Krishna Actress
രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ച് നടി പാർവതി കൃഷ്ണ
മനോരമ ലേഖകൻ
Published: May 16 , 2024 12:45 PM IST
Updated: May 16, 2024 01:15 PM IST
1 minute Read
പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
രണ്ട് ആഴ്ച കൊണ്ട് പത്ത് കിലോ ഭാരം കുറച്ച് നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തനിക്കുണ്ടായ മെന്റൽ സ്ട്രെസ് ആണ് തടി കൂടാൻ കാരണമെന്ന് നടി പറയുന്നു. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്ക്കാൻ കഴിയുമെന്ന ബോധ്യത്തിൽ ആ സമയത്ത് കൂടുതൽ ഭക്ഷണം കഴിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാരം വർധിച്ചതെന്നും നടി പറഞ്ഞു. തനിക്കിത് ചെയ്യാൻ കഴിയുമെങ്കിൽ എല്ലാവർക്കും സാധിക്കുമെന്നും പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.
‘‘2 ആഴ്ച കർശനമായ ഭക്ഷണക്രമം കൊണ്ട് സംഭവിച്ച മാറ്റമാണിത്. കഴിഞ്ഞ ഒരു മാസമായി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു കൊണ്ട് തന്നെ ഞാൻ ശരിക്കും വളരെ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്ക്കാൻ കഴിയുമെന്ന് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ശരീരം നോക്കാതെ ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ 10 കിലോ ഭാരം വച്ചു.
എന്നാൽ ഇതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. പഴയ പോലെ ആകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. അതിനാൽ ഇതാ, എന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് എന്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിശ്ചയദാർഢ്യത്തിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും സാധിക്കും.”–പാർവതിയുടെ വാക്കുകൾ.
അതേസമയം കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
English Summary:
Actress Parvathy R Krishna lost 10 kg in two weeks
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 7745dr40nu9h87aqtjtfhg7apf f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link