WORLD
ഇന്‍സ്റ്റാഗ്രാമിന്റെ സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ഇനി ആന്ത്രോപിക്കിന്റെ പ്രൊഡക്റ്റ് മേധാവി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ചുമതലയേറ്റു. ബുധനാഴ്ചയാണ് കമ്പനി ഈ വിവരം അറിയിച്ചത്. ഓപ്പണ്‍ എഐയെ പോലെ തന്നെ എഐ രംഗത്ത് ശക്തമായ സ്ഥാനമുറപ്പിച്ച സ്റ്റാര്‍ട്ട്അപ്പാണ് ആന്ത്രോപിക്ക്. ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചത് ആന്ത്രോപിക്ക് ആണ്. കമ്പനിയുടെ പ്രൊഡക്ട് എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, ഡിസൈന്‍ ജോലികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്രീഗര്‍ നേതൃത്വം നല്‍കും. ആന്ത്രോപിക്കിന്റെ എഐ ചാറ്റ് ബോട്ടിന്റെ പ്രചാരണ ചുമതലയും ഇദ്ദേഹത്തിനാവും. ഓപ്പണ്‍ എഐയ്‌ക്കെതിരെ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ച ആന്ത്രോപിക്കില്‍ ആമസോണ്‍, ആല്‍ഫബെറ്റ് ഉള്‍പ്പടെ വന്‍കിട കമ്പനികള്‍ നിക്ഷേപകരാണ്.
Source link