CINEMA

വാഷ്റൂമിൽ ഒരു കൊലപാതകം; ത്രില്ലടിപ്പിക്കാൻ ‘ഗോളം’; ട്രെയിലർ

വാഷ്റൂമിൽ ഒരു കൊലപാതകം; ത്രില്ലടിപ്പിക്കാൻ ‘ഗോളം’; ട്രെയിലർ | Golam Trailer

വാഷ്റൂമിൽ ഒരു കൊലപാതകം; ത്രില്ലടിപ്പിക്കാൻ ‘ഗോളം’; ട്രെയിലർ

മനോരമ ലേഖകൻ

Published: May 16 , 2024 09:07 AM IST

1 minute Read

ട്രെയിലറിൽ നിന്നും

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോളം’ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് ‘ഗോളം’ നിർമിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും സസ്പെൻസ് നിറഞ്ഞതാണ്.

ചിന്നു ചാന്ദ്നി, സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രവീൺ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു. 

പ്രൊഡക്‌ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. 
പബ്ലിസിറ്റി ഡിസൈനുകൾ തയാറാക്കിയത് യെല്ലോടൂത്ത്‌സും ടിവിറ്റിയുമാണ്. ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിങ് ആൻഡ് കമ്യുണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. ശ്രീ പ്രിയ കംമ്പൈൻസ് മുഖേന ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് ‘ഗോളം’ വിതരണം ചെയ്യുന്നത്. 2024 ജൂൺ 07 ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:
Watch Golam Trailer

7rmhshc601rd4u1rlqhkve1umi-list 6ll3p93rc93n6gprqjj22dfj14 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-dileeshpothan mo-entertainment-common-teasertrailer mo-entertainment-movie-ranjithsajeev


Source link

Related Articles

Back to top button