SPORTS

വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം


ല​​ണ്ട​​ൻ: നീ​​ണ്ട 41 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ആ​​സ്റ്റ​​ണ്‍ വി​​ല്ല യൂ​​റോ​​പ്യ​​ൻ പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. പ്രീ​​മി​​യ​​ർ ലീ​​ഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ നാ​​ലാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച ആ​​സ്റ്റ​​ണ്‍ വി​​ല്ല 2024-25 സീ​​സ​​ണ്‍ യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ക​​ളി​​ക്കാ​​ൻ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യോ​​ട് 2-0ന് ​​ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താണ് അ​​വ​​സാ​​ന റൗ​​ണ്ട് വ​​രെ കാ​​ത്തി​​രി​​ക്കാ​​തെ ടി​​ക്ക​​റ്റു​​റ​​പ്പി​​ക്കാ​​ൻ വി​​ല്ല​​യ്ക്കു സ​​ഹാ​​യ​​ക​​മാ​​യ​​ത്. 37 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ആ​​സ്റ്റ​​ണ്‍ വി​​ല്ല 68 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. ടോ​​ട്ട​​ൻ​​ഹാം 63 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാ​​മ​​തും. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി (88), ആ​​ഴ്സ​​ണ​​ൽ (86), ലി​​വ​​ർ​​പൂ​​ൾ (79) ടീ​​മു​​ക​​ളാ​​ണ് ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.


Source link

Related Articles

Back to top button