കാൻബറ: ഉഷ്ണതരംഗം മൂലം ലോകത്തുണ്ടാകുന്ന മരണങ്ങളിൽ 20 ശതമാനം ഇന്ത്യയിലെന്നു കണ്ടെത്തൽ. 1990 മുതലുള്ള കണക്കുകളെ അടിസ്ഥാനമാക്കി ഓസ്ട്രേലിയയിലെ മൊനാഷ് യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഉഷ്ണതരംഗം മൂലം വർഷം 1.53 ലക്ഷം പേരാണ് മരിക്കുന്നത്. ഇതിന്റെ അഞ്ചിലൊന്നും (20 ശതമാനം) ഇന്ത്യയിലാണു സംഭവിക്കുന്നത്. 14 ശതമാനം ചൈനയിലും എട്ടു ശതമാനം റഷ്യയിലുമാണ്. മൊത്തം മരണങ്ങളിൽ പകുതിയോളം ഏഷ്യയിലാണ്.
Source link