ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതിൽ മുൻപന്തിയിലാണ് മലയാളി താരം സഞ്ജു സാംസണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസണിന് സോഷ്യൽ മീഡിയയിൽ ശക്തമായ ഫാൻ ബേസുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റൂഫ് ടോപ്പിൽ സഞ്ജുവിന്റെ ചിത്രം ഒരു ആരാധകൻ വരച്ചത്. പാലക്കാട് സ്വദേശിയായ സുജിത്താണ് സഞ്ജുവിന്റെ ചിത്രം റൂഫ് ടോപ്പിൽ വരച്ചത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം സുജിത് ഇതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ‘ഹായ് ചേട്ടാ’ എന്ന് സഞ്ജുവിനെ അഭിസംബോധന ചെയ്തായിരുന്നു സുജിത് കെ വീഡിയൊ പങ്കുവച്ചത്. ‘എടാ മോന സുജിത്തേ’ എന്ന് സഞ്ജുവും തിരിച്ച് മറുപടി നൽകി. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് 2024 ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളുടെ അവസാന മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചതോടെ ഓട്ടോമാറ്റിക്കായാണ് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചത്. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
Source link