ഇസ്രയേലിനു മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ഇസ്രയേൽ റാഫയിലെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇസ്രയേലും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാകുമെന്നു യൂണിയന്റെ വിദേശനയ മേധാവി ജോസഫ് ബൊറെൽ പ്രസ്താവനയിൽ മുന്നറിയിപ്പു നല്കി. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിനുള്ള അവകാശം മാനിക്കുന്നു. എന്നാൽ, ജനങ്ങൾക്കു സുരക്ഷിതത്വം നല്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഇസ്രയേലിനു ബാധ്യതയുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം സഹായവസ്തുക്കൾ കടത്തിവിടേണ്ടതാണ്. ഗാസയിലെ സഹായവിതരണം തടസപ്പെടുത്തുന്നതിലൂടെ പട്ടിണിയും മനുഷ്യദുരിതവും വർധിക്കുന്നു. സഹായവാഹനങ്ങൾ കടന്നുപോകുന്ന കെറം ഷാലോമിലെ ചെക്ക്പോസ്റ്റിനു നേർക്ക് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും ബൊറെൽ കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ.
Source link