256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
റിയാദ്: വളവും തിരിവുമില്ലാതെ നിവർന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന ബഹുമതി ഇനി സൗദി അറേബ്യയിലെ ഹൈവേ 10ന്. എണ്ണപ്പാടങ്ങൾ നിറഞ്ഞ അൽ ബതാ നഗരത്തിൽനിന്ന് യുഎഇ അതിർത്തികടുത്തുവരെ നീളുന്ന റോഡിന് 256 കിലോമീറ്ററാണ് നീളം. ഭൂരിഭാഗവും റുബ് അൽ ഖാലി മരുഭൂമിയിലൂടെയാണു കടന്നുപോകുന്നത്. ഓസ്ട്രേലിയയിലെ 146 കിലോമീറ്റർ നീളമുള്ള ഐർ ഹൈവയുടെ പേരിലുള്ള റിക്കാർഡാണ് സൗദിയിലെ ഹൈവേ 10 മറികടന്നത്. 2005ൽ അന്തരിച്ച ഫഹദ് രാജാവിനുവേണ്ടി നിർമിച്ച സ്വകാര്യപാതയായിരുന്നു ആദ്യമിത്.
Source link